ആ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​തോ​ടെ എന്നോട് പ​ല​ർ​ക്കും അ​സൂ​യ​യാ​യി
Friday, February 26, 2021 3:31 PM IST
മ​ല​യാ​ള​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​കം കീ​ഴ​ട​ക്കി ത​മി​ഴി​ലെ ലേ​ഡീ സൂ​പ്പ​ര്‍​സ്റ്റാ​റാ​യി തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ന​യ​ന്‍​താ​ര. ഗ്ലാ​മ​ര്‍ റോ​ളു​ക​ള്‍ ചെ​യ്താ​ണ് ന​യ​ന്‍​സ് ത​ന്‍റെ ക​രി​യ​റി​ല്‍ കൂ​ടു​ത​ല്‍ തി​ള​ങ്ങി​യ​ത്. പി​ന്നീ​ട് അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള​ള റോ​ളു​ക​ളി​ലും ന​ടി അ​ഭി​ന​യി​ച്ചു.

സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യു​ള​ള ന​യ​ന്‍​താ​ര​യു​ടെ വി​ജ​യ ചി​ത്ര​ങ്ങ​ളെ​ല്ലാം പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​ന്നും തെ​ന്നി​ന്ത്യ​യി​ലെ താ​ര​മൂ​ല്യം കൂ​ടി​യ നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് ന​യ​ന്‍​താ​ര. സൂ​പ്പ​ര്‍​സ്റ്റാ​റു​ക​ള്‍​ക്ക് പു​റ​മെ മു​ന്‍​നി​ര സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ളി​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ ന​യ​ന്‍​താ​ര എ​ത്തി.

ജ​യ​റാം-​സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് ടീ​മി​ന്‍റെ മ​ന​സി​ക്ക​രെ​യി​ലൂ​ടെ ഗം​ഭീ​ര തു​ട​ക്ക​മാ​ണ് ന​യ​ന്‍​താ​ര​യ്ക്ക് മ​ല​യാ​ള​ത്തി​ല്‍ ല​ഭി​ച്ച​ത്. പി​ന്നീ​ട് മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം വി​സ്മ​യ​ത്തു​മ്പ​ത്ത്, മ​മ്മൂ​ട്ടി​ക്കൊ​പ്പം രാ​പ്പ​ക​ല്‍ എ​ന്നീ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. പി​ന്നീ​ട് ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​ണ് ന​ടി കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യി​രു​ന്ന​ത്. ഗ്ലാ​മ​ര്‍ റോ​ളു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​ഇ​ന്‍​ഡ​സ്ട്രി​ക​ളി​ലെ​ല്ലാം തു​ട​ക്ക​ത്തി​ല്‍ ന​ടി തി​ള​ങ്ങി​യ​ത്.

അ​തേ​സ​മ​യം മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം വി​സ്മ​യ​ത്തു​മ്പ​ത്ത് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ന​യ​ന്‍​താ​ര ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത്. മ​ന​സി​ന​ക്ക​രെ​യ്ക്ക് ശേ​ഷ​മു​ള​ള ന​ടി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ല​യാ​ള ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. സി​നി​മാ​ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ അ​ദ്ദേ​ഹ​വു​മൊ​ത്ത് അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​തി​ല്‍ താ​ന്‍ സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു എ​ന്ന് ന​യ​ന്‍ പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ത് പ​ല ന​ടി​മാ​ര്‍​ക്കും എ​ന്നോ​ട് അ​സൂ​യ തോ​ന്നാ​ന്‍ കാ​ര​ണ​മാ​യെ​ന്നും ന​ടി പ​റ​ഞ്ഞു. ഇ​ത് ത​ന്നെ ഏ​റെ വി​ഷ​മ​ത്തി​ലേ​ക്ക് ന​യി​ച്ചെ​ന്നും ന​യ​ന്‍​താ​ര ഒ​ര​ഭി​മു​ഖ​ത്തി​ല്‍ തു​റ​ന്നു​പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ സി​നി​മാ ലോ​കം ക​ണ്ട​തി​ല്‍ വ​ച്ച് എ​റ്റ​വും മി​ക​ച്ച ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് മോ​ഹ​ന്‍​ലാ​ലെ​ന്നും ന​യ​ന്‍​താ​ര പ​റ​ഞ്ഞു. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ദി​ലീ​പി​ന്‍റെ ബോ​ഡി​ഗാ​ര്‍​ഡി​ലാ​ണ് ന​യ​ന്‍​താ​ര വീ​ണ്ടും മ​ല​യാ​ള​ത്തി​ല്‍ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​ത്. സി​ദ്ദി​ഖി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങി​യ ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ വ​ലി​യ വി​ജ​യ​മാ​യി മാ​റി​യി​രു​ന്നു. പി​ന്നീ​ട് ട്വ​ന്‍റി 20യി​ലും എ​റ്റ​വു​മൊ​ടു​വി​ലാ​യി നി​വി​ന്‍ പോ​ളി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച ല​വ് ആ​ക‌്ഷ​ന്‍ ഡ്രാ​മ എ​ന്ന ചി​ത്ര​വും ന​യ​ന്‍​താ​ര​യു​ടെ​താ​യി മ​ല​യാ​ള​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി. ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്ര​വും ന​യ​ന്‍​താ​ര​യു​ടെ​താ​യി വ​ലി​യ വി​ജ​യം നേ​ടി​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ല്‍ ര​ണ്ട് ചി​ത്ര​ങ്ങ​ളാ​ണ് ന​ടി​യു​ടെ​താ​യി അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ ത്രി​ല്ല​ര്‍ ചി​ത്രം നി​ഴ​ലി​ല്‍ ന​യ​ന്‍​താ​ര​യാ​ണ് നാ​യി​കാ വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന​ത്. നി​ഴ​ലി​ന് പു​റ​മെ ഫ​ഹ​ദ് ഫാ​സി​ല്‍ നാ​യ​ക​നാ​വു​ന്ന അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍ ചി​ത്രം പാ​ട്ടി​ലും ന​യ​ന്‍​താ​ര നാ​യി​ക​യാ​വു​ന്നു. ത​മി​ഴി​ലാ​ണ് ന​യ​ന്‍​താ​ര​യു​ടെ കൂ​ടു​ത​ല്‍ ചി​ത്ര​ങ്ങ​ള്‍ അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.