നാ​ലു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​വാ​ഹ​മു​ണ്ടാ​കും: ന​മി​ത പ്ര​മോ​ദ്
Thursday, January 14, 2021 4:48 PM IST
വിവാഹം എപ്പോൾ എന്ന ചോദ്യങ്ങൾക്ക് ഉത്തരവുമായി നടി നമിത പ്രമോദ്. ഉ​ട​നെ വി​വാ​ഹം ഉ​ണ്ടാ​കി​ല്ല, ഒ​രു നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക​ല്യാ​ണം ഉ​ണ്ടാ​കുമെന്നും നമിത പറയുന്നു. അ​ച്ഛ​നും അ​മ്മ​യും വി​വാ​ഹ​ക്കാ​ര്യം ത​ന്നോ​ടും അ​നി​യ​ത്തി​യോ​ടും പ​റ​യാ​റി​ല്ലെന്നും നടി കൂട്ടിച്ചേർത്തു.

"വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ ഞാ​ൻ അ​ഭി​ന​യി​ക്കി​ല്ല. വേ​റെ പ​ദ്ധ​തി​ക​ളു​ണ്ട്. അ​തെ​ല്ലാം ചെ​യ്ത് സ്വ​സ്ഥ​മാ​ക​ണം. ഏ​റെ സ്നേ​ഹി​ക്കു​ന്ന സ്വ​പ്നം യാ​ത്ര പോ​ക​ണം എ​ന്ന​താ​ണ്. ഒ​റ്റ​യ്ക്ക് യാ​ത്ര പോ​കാ​റി​ല്ല. വീ​ട്ടു​കാ​രോ​ടൊ​പ്പം പോ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം'

"ന​ടി​യാ​യ​തി​ന് ശേ​ഷം സം​ഭ​വി​ച്ച മാ​റ്റ​ങ്ങ​ളി​ൽ ഒ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു എ​റ​ണാ​കു​ള​ത്തേ​ക്ക് താ​മ​സം മാ​റി എ​ന്ന​താ​ണ്. ആ​ളു​ക​ളോ​ട് സം​സാ​രി​ക്കാ​നൊ​ക്കെ പ​ഠി​ച്ചു. ഒ​രു​പാ​ട് പേ​രെ പ​രി​ച​യ​പ്പെ​ട്ടു. ലൈ​ഫ് സ്റ്റൈ​ൽ ത​ന്നെ മാ​റി. കു​റേ പേ​രോ​ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​റു​ണ്ട്. ചു​റ്റു​മു​ള്ള​വ​രെ നി​രീ​ക്ഷി​ക്കും. അ​ങ്ങ​നെ കു​റേ വ്യ​ത്യാ​സ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ വ​രു​ത്തി..'- നമിത പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.