മൂന്നാം പ്രളയത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു
Saturday, June 22, 2019 10:07 AM IST
കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തെ ആസ്പദമാക്കിയൊരുങ്ങുന്ന മൂന്നാം പ്രളയത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. നവാഗതനായ എം.ആ​ർ. ര​തീ​ഷ് രാ​ജു സം​വി​ധാ​നം ചെയ്യുന്ന ചിത്രത്തിൽ അഷ്ക്കർ സൗദാനാണ് നായകൻ.

ന​യാ​ഗ്ര മൂ​വീ​സി​ന്‍റെ ബാനറിൽ ദേ​വ​സ്യ കു​ര്യാ​ക്കോ​സ് അ​ടി​മാ​ലിയാണ് സിനിമ നിർമിക്കുന്നത്. സ​നൂ​ജ സോ​മ​നാ​ഥാണ് ചിത്രത്തിലെ നായിക. സായി​കു​മാ​ർ, അ​നി​ൽ മു​ര​ളി, അ​രി​സ്റ്റോ സു​രേ​ഷ്, ശ​ശി​കു​മാ​ർ, അ​നീ​ഷ് ആ​ന​ന്ദ്, അ​നി​ൽ ഭാ​സ്ക്ക​ർ, കു​ള​പ്പു​ള്ളി ലീ​ല, സാ​ന്ദ്ര​നാ​യ​ർ, ഐ​വ, മ​ഞ്ജു സു​ഭാ​ഷ്, എന്നിവരും സിനിമയി‌ൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.