ആദ്യം തീരുമാനിച്ചത് മറ്റൊരു സൂപ്പർതാരത്തെ; മോ‌ഹ​ൻ​ലാ​ൽ നി​ര​ഞ്ജ​ൻ ആ​യ​തി​ങ്ങ​നെ...
Monday, September 14, 2020 7:23 PM IST
മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ എ​ക്കാ​ല​ത്തെ​യും ഇ​ഷ്ട സി​നി​മ​ക​ളി​ലൊ​ന്നാ​യ സ​മ്മ​ർ ഇ​ൻ ബെത്‌ലഹേം തി​യറ്റ​റു​ക​ളി​ൽ എ​ത്തി​യി​ട്ട് 22 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​രി​ക്കു​ന്നു. ര​ഞ്ജി​ത്ത് തി​ര​ക്ക​ഥ ഒ​രു​ക്കി​യ ചി​ത്രം സി​ബി മ​ല​യി​ലാ​ണ് സം​വി​ധാ​നം ചെ​യ്ത​ത്.

ഡെ​ന്നീ​സ്, ര​വി​ശ​ങ്ക​ർ, മോ​നാ​യി എ​ന്നി​വ​രു​ടെ ലോ​ക​മാ​യി​രു​ന്ന ബെത്‌ലഹേ​മി​ലേ​ക്ക് അ​ഞ്ച് സു​ന്ദ​രി​മാ​രും അ​വ​രു​ടെ മു​ത്ത​ച്ഛ​നും മു​ത്ത​ശി​യു​മെ​ല്ലാം അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ വ​ന്ന​ത് ഇ​ന്നും പ്രേ​ക്ഷ​ക​രു​ടെ ഉ​ള്ളി​ലു​ണ്ടാവും. ​അ​തു​പോ​ലെ ത​മാ​ശ​ക​ൾ​ക്കി​ട​യി​ൽ നി​ര​ഞ്ജ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടെ​ത്തി​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​തി​ഥി വേ​ഷം പ്രേ​ക്ഷ​ക​ർ​ക്കു​ള്ളി​ലൊ​രു വി​ങ്ങ​ലാ​യി ഇ​ന്നും തു​ട​രു​ന്നു.

സു​രേ​ഷ് ഗോ​പി, ജ​യ​റാം, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സ​മ്മ​ർ ഇ​ൻ ബെത്‌ലഹേം ഒ​രു നി​ത്യ​ഹ​രി​ത സി​നി​മ ത​ന്നെ​യാ​ണ്. ഇ​പ്പോ​ഴും മ​ല​യാ​ള സി​നി​മ പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ൽ ഒ​രു പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട് ഈ ​ചി​ത്ര​ത്തി​ന്. ഡെ​ന്നി​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സു​രേ​ഷ് ഗോ​പി ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത്. ര​വി ശ​ങ്ക​റാ​യി ജ​യ​റാം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​പ്പോ​ൾ മ​ഞ്ജു വാ​രി​യ​ർ ആ​മി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു.

1998 ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം തു​ട​ക്ക​ത്തി​ൽ ത​മി​ഴി​ൽ ഒ​രു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ത​മി​ഴ് ന​ട​ൻ പ്ര​ഭു, ജ​യ​റാം, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​രെ​ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. പ്ര​ഭു​വി​നെ​യും മ​ഞ്ജു വാ​ര്യ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ഗാ​നം പോ​ലും ചെ​ന്നൈ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് നി​ർ​മാ​താ​വി​ൽ നി​ന്ന് ഒ​രു പ്ര​ശ്നം നേ​രി​ട്ട​തി​നാ​ൽ സി​നി​മ​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല . പ്രൊ​ഡ്യൂ​സ​ർ പിന്മാ​റി​യ​തോ​ടെ ചി​ത്രം ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ടാ​ണ് സി​യാ​ദ് കോ​ക്ക​ർ ചി​ത്രം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ്ര​ഭു​വി​ന് തീ​രു​മാ​നി​ച്ച ക​ഥാ​പാ​ത്ര​ത്തി​ൽ സു​രേ​ഷ് ഗോ​പി എ​ത്തി.

ചി​ത്ര​ത്തി​ലെ ഒ​രു അ​തി​ഥി വേ​ഷ​ത്തി​ൽ ക​ഴി​വു​ള്ള ന​ട​ൻ ത​ന്നെ ആ ​വേ​ഷം ചെ​യ്യ​ണം എ​ന്ന ആ​ഗ്ര​ഹം സി​ബി മ​ല​യി​ലി​ന് ഉ​ണ്ടായി​രു​ന്നു. ആ​ദ്യം ക​മ​ൽ ഹാ​സ​നെ ആ​ണ് നി​ര​ഞ്ജ​നാ​വാ​ൻ തീ​രു​മാ​നി​ച്ച​ത്. പി​ന്നീ​ട് ര​ഞ്ജി​ത്ത് മോ​ഹ​ൻ​ലാ​ലി​നോ​ട് ക​ഥ പ​റ​യു​ക​യും മോ​ഹ​ൻ​ലാ​ൽ അ​ത് ചെ​യ്യാ​മെ​ന്ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് സ​മ്മ​ർ ഇ​ൻ ബെത്‌ലഹേ​മി​ലേ​ക്ക് മോ​ഹ​ൻ​ലാ​ൽ കൂ​ടി എ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ കൂ​ടി ഉ​ണ്ടെന്നു​ള്ള കാ​ര്യം റി​ലീ​സ് ദി​വ​സം വ​രെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ര​ഹ​സ്യ​മാ​ക്കി വ​ച്ചി​രു​ന്നു. അ​ങ്ങ​നെ 1998 ലെ ​ഓ​ണ​ക്കാ​ല​ത്ത് പ​ഞ്ചാ​ബി ഹൗ​സ്, ഹ​രി​കൃ​ഷ്ണ​ൻ​സ്, എ​ന്നീ ഹി​റ്റ് സി​നി​മ​ക​ൾ​ക്കൊ​പ്പ​മാ​ണ് സ​മ്മ​ർ ഇ​ൻ ബെത്‌ലഹേം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.