ഉണ്ണി മുകുന്ദനനെ നായകനാക്കി വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന മേപ്പടിയാൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്.
മുഴുനീള ഫാമിലി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന മേപ്പടിയാനിൽ ജയകൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. അഞ്ജു കുര്യൻ ആണ് നായിക.
ഇരുവരെയും കൂടാതെ ഇന്ദ്രൻസ്, സൈജു കുറുപ്പ്, മേജർ രവി, അജു വർഗീസ്, , വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽസൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരും വേഷമിടുന്നു.
താരത്തിന്റെ നിർമാണകമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലൊരുങ്ങുന്ന ആദ്യചിത്രം കൂടിയാണ് മേപ്പടിയാൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.