മീനാക്ഷിയുടെ ബോട്ടിൽക്യാപ് ചലഞ്ച്
Wednesday, July 10, 2019 4:52 PM IST
ച​ല​ഞ്ച് ഏ​താ​യാ​ലും ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​കാ​ണി​ക്കാ​ത്ത​വ​രാ​ണ് മ​ല​യാ​ളി​ക​ൾ. ഇ​ങ്ങ​നെ ച​ല​ഞ്ച് ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ മ​ല​യാ​ള സി​നി​മാ താ​ര​ങ്ങ​ളും ഒ​ട്ടും പി​റ​കി​ല​ല്ല.

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ബാ​ല​താ​രം മീ​നൂ​ട്ടി​യാ​ണ് ഇ​ത്ത​വ​ണ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത​ത്.​ "അ​ങ്ങ​നെ ഞാ​നും ഒ​രു കൈ ​നോ​ക്കി​യേ’ എ​ന്ന ക്യാ​പ്ഷ​നോ​ടു​കൂ​ടി മീ​നാ​ക്ഷി ത​ന്നെ​യാ​ണ് വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

ഹോ​ളി​വു​ഡ് ആ​ക്ഷ​ൻ താ​രം ജേ​സ​ണ്‍ സ്റ്റാ​ഥ​ത്താ​ണ് പു​തി​യ ച​ല​ഞ്ചു​മാ​യി ആ​ദ്യ​മെ​ത്തി​യ​ത്. ചെ​റു​താ​യി മു​റു​ക്കി​യ കു​പ്പി​യു​ടെ ക്യാ​പ്, ഒ​രു ബാ​ക്ക് സ്പി​ൻ കി​ക്കി​ലൂ​ടെ തു​റ​ക്കു​ക. ഇ​താ​ണ് ബോ​ട്ടി​ൽ ക്യാപ് ചാ​ല​ഞ്ച്. കു​പ്പി​യി​ൽ തൊ​ടു​ക പോ​ലും ചെ​യ്യാ​തെ അ​തി​ന്‍റെ അ​ട​പ്പ് തൊ​ഴി​ച്ചു പ​റ​പ്പി​ക്ക​ണം.

കു​പ്പി പൊ​ട്ടു​ക​യോ താ​ഴെ വീ​ഴു​ക​യോ ചെ​യ്താ​ൽ ച​ല​ഞ്ചി​ൽ നി​ന്നും പു​റ​ത്താ​കും.മ​ല​യാ​ളി താ​ര​ങ്ങ​ളി​ൽ ബോ​ട്ടി​ൽ ക്യാ​പ് ച​ല​ഞ്ചി​ൽ നീ​ര​വ് മാ​ധ​വ്, ഉ​ണ്ണി മു​കു​ന്ദ​ൻ, ശ​ര​ത് അ​പ്പാ​നി, അ​ജു വ​ർ​ഗീ​സ്, വി​ന​യ് ഫോ​ർ​ട്ട് തു​ട​ങ്ങി​യ താ​ര​ങ്ങ​ളും വെ​ല്ലു​വി​ളി സ്വീ​ക​രി​ച്ച​വ​രി​ൽ​പ്പെ​ടു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.