തീ​യ​റ്റ​റു​ക​ൾ ഉ​ണ​ർ​ന്നു.. മാ​സ്റ്റ​റി​ന് മാ​സ് ഓ​പ്പ​ണിം​ഗ്‌‌
Wednesday, January 13, 2021 12:12 PM IST
സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ൾ നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷം ഇ​ന്ന് വീ​ണ്ടും തു​റ​ന്ന​പ്പോ​ൾ വ​മ്പ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ആ​ദ്യ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​ത്. 500 ഓ​ളം തീ​യേ​റ്റ​റു​ക​ളി​ൽ 50 ശ​ത​മാ​നം കാ​ണി​ക​ളെ​യാ​ണ് പ്ര​വേ​ശി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും "ഹൗ​സ് ഫു​ൾ' ബോ​ർ​ഡു​ക​ൾ തീ​യേ​റ്റ​റു​ക​ളി​ൽ ഉ​യ​ർ​ന്ന​ത് ഉ​ണ​ർ​വി​ന്‍റെ ല​ക്ഷ​ണ​മാ​ണ്.

പ​ല ജി​ല്ല​ക​ളി​ലും മ​ൾ​ട്ടി​പ്ല​സ് തീ​യേ​റ്റ​റു​ക​ൾ​ക്കു പു​റ​മെ മി​ക്ക തീ​യേ​റ്റ​റു​ക​ളി​ലും "മാ​സ്റ്റ​ർ' പ്ര​ദ​ർ​ശ ന​ത്തി​നു​ണ്ട്. 2020 മാ​ർ​ച്ചി​ൽ റി​ലീ​സ് പ്ലാ​ൻ ചെ​യ്ത സി​നി​മ കൊ​റോ​ണ വൈ​റ​സ് കാ​ര​ണം നീ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ഒ​ടി​ടി റി​ലീ​സ് ചെ​യ്യാ​ൻ വ​മ്പ​ൻ ഓ​ഫ​റു​ക​ൾ ല​ഭി​ച്ചി​രി​ക്കു​ന്നു.

ജ​ന​ങ്ങ​ൾ തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തു​മോ എ​ന്ന ആ​ശ​ങ്ക മാ​റു​ന്ന​താ​ണ് ഇ​ന്ന​ത്തെ തീ​യ​റ്റ​ർ കാ​ഴ്ച​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ റി​ലീ​സ് ചെ​യ്ത 900 തി​യേ​റ്റ​റി​ലും ഉ​ത്സ​വ പ്ര​തീ​തി​യാ​ണെ​ന്ന​താ​ണ് റി​പ്പോ​ർ​ട്ട്‌. ലോ​കേ​ഷ് ക​ന​ക രാ​ജ് സം​വി​ധാ​നം ചെ​യ്ത "മാ​സ്റ്റ​റി'​ൽ വി​ജ​യ്‌​യോ​ടൊ​പ്പം നാ​യി​ക​യാ​യ് അ​ഭി​ന​യി​ക്കു​ന്ന​ത് മ​ല​യാ​ളി താ​രം മാ​ള​വി​ക മോ​ഹ​ന​നാ​ണ്.

പ്രേം​ടി. നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.