സ്റ്റു​ഡി​യോ അ​ല്ല, ആ ​പാ​ട്ട് പാ​ടി​യ​ത് അ​ല​മാ​ര​യി​ലി​രു​ന്ന്...
Sunday, July 12, 2020 7:14 PM IST
കോ​വി​ഡ് 19 മ​നു​ഷ്യ​രു​ടെ സൈ​ര്വ​വി​ഹാ​ര​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സ​ന്തോ​ഷ​ത്തോ​ടെ​യും ഉന്മേഷ​ത്തോ​ടെ​യും ഇ​രി​ക്കാ​നു​ള്ള പു​ത്ത​ൻ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യാ​ണ് ഓ​രോ​രു​ത്ത​രും. കോ​വി​ഡ്കാ​ല​ത്തെ ര​സ​ക​ര​മാ​യൊ​രു റി​ക്കോ​ർ​ഡിം​ഗ് അ​നു​ഭ​വ​മാ​ണ് ന​ടി​യും ഗാ​യി​ക​യു​മാ​യ മം​മ്ത മോ​ഹ​ൻ​ദാ​സ് പ​ങ്കു​വ​യ്ക്കു​ന്ന​ത്.

നി​ര​വ​ധി ന​ല്ല പാ​ട്ടു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം ക​വ​ർ​ന്ന ഗാ​യി​ക കൂ​ടി​യാ​യ മം​മ്ത​യെ സം​ബ​ന്ധി​ച്ച് തീ​ർ​ത്തും വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു "ലാ​ൽ ബാ​ഗ്’ എ​ന്ന ചി​ത്ര​ത്തി​ലെ "റു​മാ​ൽ അ​ന്പി​ളി’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ റെ​ക്കോ​ർ​ഡിം​ഗ്.

ലോ​സ് ഏ​ഞ്ച​ൽ​സി​ലെ ത​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ വാ​ർ​ഡ്രോ​ബി​ന് (വ​ലി​യ അ​ല​മാ​ര) അ​ക​ത്തി​രു​ന്നാ​ണ് താ​ൻ "റു​മാ​ൽ അ​ന്പി​ളി’ എ​ന്ന ഗാ​നം പാ​ടി റെ​ക്കോ​ർ​ഡ് ചെ​യ്ത​ത് എ​ന്നാ​ണ് മം​മ്ത പ​റ​യു​ന്ന​ത്.

സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സിംഗ്കാ​ല​ത്ത്, ഒ​രു ര​ക്ഷ​യും ഇ​ല്ലെ​ങ്കി​ൽ പാ​ട്ട് ഇ​ങ്ങ​നെ​യും റി​ക്കോ​ർ​ഡ് ചെ​യ്യാ​മെ​ന്നും മം​മ്ത കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. ലോ​കം ഉ​റ​ങ്ങു​ന്ന​തു​വ​രെ കാ​ത്തി​രി​ക്ക​ണം റി​ക്കോ​ർ​ഡിം​ഗി​ന് എ​ന്നും മം​മ്ത പ​റ​യു​ന്നു.



ഫൊ​റ​ൻ​സി​ക് സി​നി​മ​യ്ക്കു​ശേ​ഷം മം​മ്ത മോ​ഹ​ൻ​ദാ​സ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ് ​ലാ​ൽ​ബാ​ഗ്. പ്ര​ശാ​ന്ത് മു​ര​ളി പ​ത്മ​നാ​ഭ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വഹി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ഹു​ൽ രാ​ജാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബംഗ​ളൂ​രു​വി​ൽ ജോ​ലി നോ​ക്കു​ന്ന മ​ല​യാ​ളി ന​ഴ്സ് ആ​യി​ട്ടാ​ണ് മം​മ്ത സി​നി​മ​യി​ലെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.