മ​ല​യാ​ള സി​നി​മ പു​രു​ഷ​കേ​ന്ദ്രീ​കൃ​തം: മാ​ള​വി​ക മോ​ഹ​ന​ൻ
Wednesday, September 2, 2020 5:12 PM IST
മ​ല​യാ​ള​സി​നി​മ​യി​ലെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മു​ന്പു​ണ്ടാ​യി​രു​ന്ന​ത് പോ​ലെ​യു​ള്ള പ്രാ​ധാ​ന്യം ഇ​പ്പോഴി​ല്ലെ​ന്ന് ന​ടി മാ​ള​വി​ക മോ​ഹ​ന​ൻ. ഇ​ന്ന​ത്തെ മ​ല​യാ​ള​സി​നി​മ ന​ടന്മാ​രെ ചു​റ്റി ത്തി​രി​യു​ക​യാ​ണ്. ലിം​ഗ​പ​ര​മാ​യ വേ​ർ​തി​രി​വ് മ​റ്റ് ഭാ​ഷാ സി​നി​മ​ക​ളേ​ക്കാ​ൾ കൂ​ടു​ത​ലാ​ണി​വി​ടെ.

കു​റ​ച്ചു​കാ​ല​മായി മ​ല​യാ​ള സി​നി​മ​യി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം പ​റ​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മാ​ള​വി​ക​യു​ടെ ഈ ​വി​ശ​ദീ​ക​ര​ണം. ഒ​രു മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സ്ത്രീ​ക​ൾ​ക്കു​ വേ​ണ്ടി മെ​ച്ച​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ ഉ​ണ്ടാ​വ​ണം. പാ​ർ​വ​തി​യു​ടെ ടേ​ക്ക് ഓ​ഫ്, ഉ​യ​രെ എ​ന്നീ സി​നി​മ​ക​ൾ ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ മ​ല​യാ​ള​ത്തി​ൽ ന​ല്ല സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ല​യാ​ള​ സി​നി​മ കൂ​ടു​ത​ൽ പു​രു​ഷ​കേ​ന്ദ്രീ​കൃ​ത​മാ​യി​രി​ക്കു​ന്നു, മ​റ്റ് സി​നി​മാ ​മേ​ഖ​ല​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്ന കാ​ര്യ​വു​മാ​ണ് അ​ത്.

കാ​ര​ണം മ​ല​യാ​ള​ സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലേ​ക്ക് നോ​ക്കി​യാ​ൽ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ന​ടി​മാ​രെ കാ​ണാം. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഷീ​ല. ഒ​രു​പാ​ട് ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ർ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഷീ​ല, ശോ​ഭ​ന, ഉ​ർ​വ​ശി, കാ​വ്യ മാ​ധ​വ​ൻ, മ​ഞ്ജു വാ​ര്യ​ർ തു​ട​ങ്ങി​യ​വ​രൊ​ക്കെ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​രാ​ണ്.

പ​ക്ഷേ ഇ​പ്പോ​ഴ​ത്തെ മ​ല​യാ​ള​സി​നി​മ​യി​ലേ​ക്ക് നോ​ക്കി​യാ​ൽ അ​ത്ത​ര​മൊ​രു ന​ടി​യെ ക​ണ്ടെ​ടു​ക്കാ​നാ​വി​ല്ല. സ്ത്രീ​ക​ൾ​ക്കാ​യി ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് അ​ത്. അ​ത് ദു​ഖ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണ്. അ​തി​ന് മാ​റ്റം വ​ര​ണം. വ​ള​രെ സെ​ക്സി​സ്റ്റും ആ​യി​ട്ടു​ണ്ട് മ​ല​യാ​ള​സി​നി​മ.

പാ​ർ​വ​തി എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. ലിം​ഗ​പ​ര​മാ​യ വേ​ർ​തി​രി​വി​നെ​തി​രേ അ​വ​രു​ടെ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളോ​ടും എ​​നി​ക്ക് യോ​ജി​പ്പാ​ണ്. എ​നി​ക്ക് പാ​ർ​വ​തി​യു​ടെ സി​നി​മ​ക​ൾ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. ന​ല്ല ന​ടി​യാ​ണ് അ​വരെന്നും​ മാ​ള​വി​ക പ​റ​ഞ്ഞു.

മ​ല​യാ​ള പ്രേ​ക്ഷ​ക​ർ​ക്ക് സു​പ​രി​ചി​ത​യാ​യ മാ​ള​വി​ക ഛായാ​ഗ്രാ​ഹ​ക​ൻ കെ.യു. മോ​ഹ​ന​ന്‍റെ മ​ക​ളാ​ണ്. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നാ​യി​ക​യാ​യി പ​ട്ടം​പോ​ലെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

പി​ന്നീ​ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യാ​യി എ​ത്തി​യി​രു​ന്നു. ആ​റ് സി​നി​മ​ക​ളി​ൽ മാ​ത്ര​മേ ഇ​തു​വ​രെ മാ​ള​വി​ക അ​ഭി​ന​യി​ച്ചി​ട്ടു​ള്ളു. എ​ന്നാ​ൽ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി എ​ന്നി​ങ്ങ​നെ​യു​ള്ള ഭാ​ഷ​ക​ളി​ലെ​ല്ലാം അ​ഭി​ന​യി​ച്ചു എ​ന്ന പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.