നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും വ​യ്ക്കാ​ത്ത ഒ​രാ​ളെ വേ​ണം
Sunday, November 15, 2020 4:39 PM IST
അ​ഭി​നേ​ത്രി​യും അ​തി​നൊ​പ്പം ന​ല്ല ഗാ​യി​ക​യു​മാ​ണ് മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍. ഇ​പ്പോ​ഴി​താ ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച്‌ തു​റ​ന്നു​പ​റ​യു​ക​യാ​ണ് താ​രം. വീ​ട്ടു​കാ​ര്‍ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച്‌ പ​റ​ഞ്ഞു​തു​ട​ങ്ങി​യെ​ന്നും എ​ന്നാ​ല്‍ അ​തി​ന് മു​ന്പു ത​നി​ക്ക് ചെ​യ്തു​തീ​ര്‍​ക്കേ​ണ്ട​താ​യ കാ​ര്യ​ങ്ങ​ള്‍ ഒ​രു​പാ​ടു​ണ്ടെ​ന്നും ന​ടി ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

വീ​ട്ടു​കാ​ര്‍ ക​ല്യാ​ണ​ത്തെ​ക്കു​റി​ച്ച്‌ സം​സാ​രി​ക്കു​ന്നു​ണ്ട്. അ​തി​ന് മു​ന്പ് എ​ന്‍റേ​താ​യ ചി​ല കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു​തീ​ര്‍​ക്കാ​നു​ണ്ട്. അ​ത​ല്ല ഇ​നി ചി​ല​പ്പോ​ള്‍ നാ​ളെ ക​ല്യാ​ണം ക​ഴി​ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ അ​ങ്ങ​നെ​യും ചെ​യ്യും. പാ​ര്‍​ട്ണ​ര്‍​ക്കും എ​ന്‍റെ അ​തേ സ്വ​ഭാ​വ​മാ​ണെ​ങ്കി​ല്‍ ന​ന്നാ​യി​രി​ക്കും.

ഒ​രു കാ​ര്യ​ത്തി​നും സ​മ്മ​ത​ത്തി​ന്‍റെ ആ​വ​ശ്യം വേ​ണ്ടാ​ത്ത ആ​ളാ​യി​രി​ക്കാം. നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും വെ​യ്ക്കാ​ത്ത ഒ​രാ​ള്‍. ഇ​തു​വ​രെ അ​നു​ഭ​വി​ക്കാ​ത്ത കാ​ര്യ​ങ്ങ​ള്‍ ചെ​യ്യ​ണം. ഒ​രു ഫാം ​തു​ട​ങ്ങ​ണ​മെ​ന്നു​ണ്ട്. കു​റ​ച്ച്‌ കാ​ശു​ണ്ടാ​ക്കി മൂ​ന്നാ​ല് ഏ​ക്ക​ര്‍ സ്ഥ​ലം വാ​ങ്ങി കൃ​ഷി ചെ​യ്യ​ണം. അ​വി​ടെ മ​ര​ങ്ങ​ളും ചെ​ടി​ക​ളു​മൊ​ക്കെ ന​ട​ണം. ശു​ദ്ധ​വാ​യു ശ്വ​സി​ച്ച്‌ പ്ര​കൃ​തി​യി​ലേ​ക്കി​റ​ങ്ങ​ണം- മ​ഡോ​ണ പ​റ​യു​ന്നു.

പ്രേ​മം എ​ന്ന ഒ​റ്റ ചി​ത്രം കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ നി​ര​വ​ധി ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍. വ​ള​രെ അ​വി​ചാ​രി​ത​മാ​യാ​ണ് താ​ന്‍ സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് താ​രം മു​ന്‍​പ് ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്രേ​മം വ​ന്‍ ഹി​റ്റാ​യി മാ​റി​യ​തോ​ടെ മ​ഡോ​ണ​യു​ടെ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ വാ​ല്യൂ ഉ​യ​ര്‍​ന്നു.

അ​തി​നു ശേ​ഷം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ താ​രം ചെ​യ്തു. കു​റ​ച്ചു നാ​ളാ​യി അ​ഭി​ന​യ​ത്തി​ല്‍ നി​ന്നും ഇ​ട​വേ​ള എ​ടു​ത്തി​രി​ക്കു​ക​യാ​ണ് മ​ഡോ​ണ. എ​ങ്കി​ല്‍ പോ​ലും ത​ന്‍റെ വി​ശേ​ഷ​ങ്ങ​ള്‍ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​ന്‍ താ​രം മ​റ​ക്കാ​റി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.