മാ​ഡി എ​ന്ന മാ​ധ​വ​ൻ: മാ​ധ​വ​ൻ എ​ന്ന ബാ​ല​ന്‍റെ ക​ഥ
Wednesday, September 15, 2021 5:25 PM IST
ബു​ദ്ധി​മാ​നാ​യ മാ​ധ​വ​ൻ എ​ന്ന ബാ​ല​ന്‍റെ ധീ​ര​മാ​യ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന മാ​ഡി എ​ന്ന മാ​ധ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ റി​ലീ​സാ​യി. ആ​ൻ​മെ ക്രി​യേ​ഷ​ൻ​സി​നു വേ​ണ്ടി അ​നി​ൽ​കു​മാ​ർ തി​ര​ക്ക​ഥ എ​ഴു​തി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം പ്ര​ദീ​പ് ദീ​പു സം​വി​ധാ​നം ചെ​യ്യു​ന്നു. ഫി​ലി​മാ​യ​ൻ ഇ​ന്ത്യ ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

പ്ര​ഭു, മാ​സ്റ്റ​ർ അ​ഞ്ജ​യ്, റി​ച്ച പാ​ലോ​ട് എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ, ത​ലൈ​വാ​സ​ൽ വി​ജ​യ്, സു​ൽ​ഫി സെ​യ്ത്, നി​ഴ​ലു​ക​ൾ ര​വി, ഷ​വ​ർ അ​ലി, റി​യാ​സ് ഖാ​ൻ, വ​യ്യാ പു​രി, ക​ഞ്ചാ ക​റു​പ്പ് , മു​ത്തു​ക​ലൈ, അ​ദി​ത് അ​രു​ൺ, ഭാ​നു​പ്ര​കാ​ശ്, നേ​ഹ​ഖാ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും വേ​ഷ​മി​ടു​ന്നു.

മ​ല​യാ​ളം കൂ​ടാ​തെ ഇം​ഗ്ലീ​ഷ്, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട എ​ന്നീ ഭാ​ഷ​ക​ളി​ലും നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്രം ഫി​ലി​മാ​യ​ൻ ഇ​ന്ത്യ ഉ​ട​ൻ റി​ലീ​സ് ചെ​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.