റാംജി ​റാ​വു​വി​നെ ത​ള്ളി​യ വ്യ​ക്തി; മ​ന​സ് തു​റ​ന്ന് ലാ​ൽ
Tuesday, January 12, 2021 11:28 AM IST
മ​ല​യാ​ള സി​നി​മ​യി​ൽ ച​രി​ത്ര വി​ജ​യ​ങ്ങ​ൾ സ​മ്മാ​നി​ച്ച കൂ​ട്ടു​കെ​ട്ടാ​ണ് സി​ദ്ദി​ഖ്-​ലാ​ൽ ടീം. ​റാം​ജി​റാ​വ് സ്പീ​ക്കിം​ഗും ഇ​ൻ ഹ​രി​ഹ​ർ ന​ഗ​റും ഗോ​ഡ്ഫാ​ദ​റും വി​യ​റ്റ്നാം കോ​ള​നി​യു​മെ​ല്ലാം ഗം​ഭീ​ര വി​ജ​യം നേ​ടി​യ സി​ദ്ദി​ഖ് ലാ​ൽ ചി​ത്ര​ങ്ങ​ളാ​ണ്. ഫാ​സി​ലി​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​രാ​യി പ്ര​വ​ർ​ത്തി​ച്ച സി​ദ്ദി​ഖും-​ലാ​ലും ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് റാം​ജി​റാ​വ് സ്പീ​ക്കിം​ഗ്. മി​ക​ച്ച വി​ജ​യം നേ​ടി​യ സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള അ​റി​യാ​ക്ക​ഥ​ക​ൾ ലാ​ൽ ഒ​രി​ക്ക​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

റാം​ജി​റാ​വ് സ്പീ​ക്കിം​ഗ് എ​ന്ന സി​നി​മ റി​ലീ​സ് ചെ​യ്ത​പ്പോ​ൾ എ​റ​ണാ​കു​ളം ഷേ​ണാ​യി​സി​ൽ അ​ൻ​പ​തു പേ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഞ​ങ്ങ​ൾ​ക്കൊ​പ്പം സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടും സി​നി​മ കാ​ണാ​നു​ണ്ടാ​യി​രു​ന്നു. സ​ത്യേ​ട്ട​ൻ സി​നി​മ ക​ണ്ടി​ട്ട് പ​റ​ഞ്ഞ​ത് പേ​ടി​ക്ക​ണ്ട ഇ​തൊ​രു സൂ​പ്പ​ർ ഹി​റ്റാ​കു​മെ​ന്നാ​ണ്.

എ​ന്നാ​ൽ ഈ ​സി​നി​മ ക​ണ്ട മ​ല​യാ​ള സി​നി​മ​യി​ലെ മ​റ്റൊ​രു പ്ര​മു​ഖ​നാ​യ വ്യ​ക്തി പ​റ​ഞ്ഞ​ത് ത​ന്‍റെ മ​ക്ക​ളു​മാ​യി സി​നി​മ കാ​ണാ​ൻ പോ​യി​ട്ട് അ​വ​ർ എ​വി​ടെ​യും ചി​രി​ച്ചി​ല്ലെ​ന്നാ​ണ്. കൂ​ടാ​തെ അ​ദ്ദേ​ഹം ഒ​രു നി​ർ​ദേ​ശ​വും മു​ന്നോ​ട്ട് വ​ച്ചു. സി​നി​മ​യി​ൽ നി​ന്ന് കു​റ​ച്ച് സീ​നു​ക​ൾ ക​ട്ട് ചെ​യ്തു ക​ള​ഞ്ഞു ദൈ​ർ​ഘ്യം കു​റ​ച്ചാ​ൽ ര​ണ്ടാ​ഴ്ച ഓ​ടി​ക്കാ​മെ​ന്ന്.

പാ​ച്ചി​ക്ക​യെ (ഫാ​സി​ൽ) വി​ളി​ച്ചാ​ണ് അ​ദ്ദേ​ഹം ഇ​ത് പ​റ​ഞ്ഞ​ത്. പ​ക്ഷേ അ​തി​ൽ നി​ന്ന് ഒ​രു സീ​ൻ മാ​റ്റാ​ൻ പോ​ലും ഞ​ങ്ങ​ൾ ത​യാ​റാ​യി​രു​ന്നി​ല്ല. കാ​ര​ണം ആ ​സി​നി​മ പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു-​ലാ​ൽ പ​റ​ഞ്ഞു.

പി​ജി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.