ആ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന് തോ​ന്നി
Monday, November 30, 2020 7:06 PM IST
മ​ല​യാ​ള​ത്തി​നു പു​റ​മെ ത​മി​ഴി​ലും ക​ന്ന​ഡ​യി​ലും നാ​യി​ക​യാ​യും സ​ഹ​ന​ടി​യാ​യു​മെ​ല്ലാം സ​ജീ​വ​മാ​യി​രു​ന്ന താ​ര​മാ​ണ് ന​ടി ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി. ലോ​ഹി​ത​ദാ​സ് സം​വി​ധാ​നം ചെ​യ്ത അ​ര​യ​ന്ന​ങ്ങ​ളു​ടെ വീ​ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി​യ താ​രം തു​ട​ര്‍​ന്നു നി​ര​വ​ധി ശ്ര​ദ്ധേ​യ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. സി​നി​മ​യ്ക്കൊ​പ്പം ന​ര്‍​ത്ത​കി​യാ​യും ന​ടി തി​ള​ങ്ങി​യി​രു​ന്നു.

ല​ക്ഷ‌്മി ഗോ​പാ​ല​സ്വാ​മി പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തി​യ സി​നി​മ​ക​ളി​ലൊ​ന്നാ​യി​രു​ന്നു ബോ​യ്ഫ്ര​ണ്ട്. മ​ണി​ക്കു​ട്ട​ന്‍ നാ​യ​ക​നാ​യ വി​ന​യ​ന്‍ ചി​ത്ര​ത്തി​ല്‍ അ​മ്മ വേ​ഷ​ത്തി​ലാ​ണ് ന​ടി അ​ഭി​ന​യി​ച്ച​ത്. നാ​യി​ക​യാ​യി സി​നി​മ​ക​ളി​ല്‍ തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന സ​മ​യ​ത്താ​യി​രു​ന്നു അ​മ്മ റോ​ളി​ല്‍ ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി എ​ത്തി​യ​ത്.

ഇ​തേ​ക്കു​റി​ച്ച് അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി മ​ന​സു​തു​റ​ന്നി​രു​ന്നു. അ​ത് അ​ന്ന് ന​ല്ല ഒ​രു തീ​രു​മാ​നം അ​ല്ലാ​യി​രു​ന്നു. ചി​ല സ​മ​യ​ത്ത് ന​മ്മ​ള്‍ സ്‌​ക്രി​പ്റ്റ് കേ​ള്‍​ക്കു​മ്പോ​ള്‍ വ​ള​രെ എ​ക്‌​സൈ​റ്റ​ഡാ​വാ​റു​ണ്ട്. അ​ത് മോ​ശം പ​ട​മാ​ണെ​ന്ന് ഒ​രി​ക്ക​ലും ഞാ​ന്‍ പ​റ​യി​ല്ല. അ​ന്ന് വി​ന​യ​ന്‍ സാ​റി​നൊ​പ്പം പ്ര​വ​ര്‍​ത്തി​ച്ച​ത് ന​ല്ലൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു.

മു​ന്‍​പ് ചെ​യ്യാ​ന്‍ മ​ടി​ച്ച കാ​ര്യ​ങ്ങ​ളെ​ല്ലാം അ​തി​ല്‍ ചെ​യ്ത​പ്പോ​ള്‍ ഒ​രു കോ​ണ്‍​ഫി​ഡ​ന്‍​സ് വ​ന്നു. അ​തി​ല്‍ അ​ഭി​ന​യി​ച്ച ശേ​ഷം ഞാ​ന്‍ ഒ​രു ബെ​റ്റ​ര്‍ ആ​ക്ട​റാ​യി മാ​റി. സ്‌​ക്രി​പ്റ്റ് കേ​ട്ട​പ്പോ​ള്‍ ഞാ​ന്‍ വേ​റൊ​രു രീ​തി​യി​ലാ​യി​രു​ന്നു സി​നി​മ വി​ചാ​രി​ച്ച​ത്. എ​ന്നാ​ല്‍ സി​നി​മ ക​ണ്ട​പ്പോ​ള്‍ അ​ത് ഒ​രു സാ​ധാ​ര​ണ മ​സാ​ല സി​നി​മ​യാ​ണ് ഞാ​ന്‍ അ​തി​ല്‍ ഉ​ണ്ടാ​വേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് തോ​ന്നി.

പി​ന്നെ എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ വെ​ച്ചൊ​ക്ക ക​ണ്ട​പ്പോ​ള്‍ ആ​ളു​ക​ളും പ​റ​ഞ്ഞി​രു​ന്നു. എ​ന്തി​നാ​ണ് മാ​ഡം നാ​യി​കാ വേ​ഷ​ങ്ങ​ള്‍ ചെ​യ്യു​ന്ന സ​മ​യ​ത്ത് അ​ത്ത​രം റോ​ളു​ക​ള്‍ ചെ​യ്ത​തെ​ന്ന്. ചി​ല സ​മ​യ​ങ്ങ​ളി​ല്‍ ന​മ്മു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ ശ​രി​യാ​യി വ​ര​ണ​മെ​ന്നി​ല്ല എ​ന്നാ​ണ് അ​ന്ന് എ​നി​ക്ക് തോ​ന്നി​യ​ത്- ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി പ​റ​ഞ്ഞു.



മ​ല​യാ​ള​ത്തി​ല്‍ നാ​ല്‍​പ​തി​ല​ധി​കം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ച താ​ര​മാ​ണ് ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി. സൂ​പ്പ​ര്‍​താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം സി​നി​മ​ക​ളി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ ന​ടി അ​ഭി​ന​യി​ച്ചി​രു​ന്നു. കൂ​ടാ​തെ മ​ല​യാ​ള​ത്തി​ലെ മു​ന്‍​നി​ര സം​വി​ധാ​യ​ക​രു​ടെ സി​നി​മ​ക​ളി​ലും ന​ടി ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.