ചാ​ക്കോ​ച്ച​നൊ​പ്പം അ​ര​വി​ന്ദ് സ്വാ​മി; ഒ​റ്റ് മും​ബൈ​യി​ൽ
Thursday, September 16, 2021 7:04 PM IST
കു​ഞ്ചാ​ക്കോ ബോ​ബ​നെ​യും അ​ര​വി​ന്ദ്‌​സ്വാ​മി​യെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഫെ​ല്ലി​നി സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​റ്റി​ന്‍റെ സെ​ക്ക​ൻ​ഡ് ഷെ​ഡ്യൂ​ള്‍ മും​ബൈ​യി​ല്‍ ആ​രം​ഭി​ച്ചു. മും​ബൈ സി​എ​സ്ടി റെ​യി​ല്‍​വേ​സ്റ്റേ​ഷ​നു മു​ന്നി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്.

മെ​ഴ്‌​സി​ഡ​സ് ബെ​ന്‍​സി​ന്‍റെ ക​ണ്‍​വ​ര്‍​ട്ട​ബി​ള്‍ കാ​റി​നു​ള്ളി​ലാ​ണ് ചാ​ക്കോ​ച്ച​നും അ​ര​വി​ന്ദ് സ്വാ​മി​യും. ഡ്രൈ​വിം​ഗ് സീ​റ്റി​ല്‍ ചാ​ക്കോ​ച്ച​നാ​ണ്. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള പാ​സിം​ഗ് ഷോ​ട്ടു​ക​ളാ​ണ് അ​വി​ടെ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​യി​ല്‍ ഏ​റെ​യും.

ഒ​റ്റി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ള്‍ ഗോ​വ​യി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ലോ​ക് ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി​വ​ച്ച​ത്. സെ​ക്ക​ൻ​ഡ് ഷെ​ഡ്യൂ​ള്‍ കേ​ര​ള​ത്തി​ല്‍ തു​ട​ങ്ങാ​നാ​യി​രു​ന്നു പ്ലാ​ന്‍.

കാ​ഞ്ഞ​ങ്ങാ​ട്ടു​ള്ള താ​ജ് ഹോ​ട്ട​ലി​ല്‍ അ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും തു​ട​ങ്ങി​യി​രു​ന്നു. പ​ക്ഷേ, കൂ​ടു​ത​ല്‍ പേ​രെ ഉ​ള്‍​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ഴും ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മും​ബൈ​യി​ലേ​ക്ക് ഷി​ഫ്റ്റ് ചെ​യ്ത​ത്. ചി​ത്ര​ത്തി​ലെ ഒ​രു പ്ര​ധാ​ന ലൊ​ക്കേ​ഷ​ന്‍ കൂ​ടി​യാ​ണ് മും​ബൈ.



'ഇ​നി ഷെ​ഡ്യൂ​ള്‍​ബ്രേ​ക്ക് ഉ​ണ്ടാ​കി​ല്ല. മും​ബൈ​യി​ല്‍ 15 ദി​വ​സ​ത്തെ വ​ര്‍​ക്കാ​ണ് പ്ലാ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ങ്ങ​ളി​ല്‍ ജാ​ക്കി​ഷ്‌​റോ​ഫ് കൂ​ടി ജോ​യി​ന്‍ ചെ​യ്യും. തു​ട​ര്‍​ന്ന് പൂ​നെ, മം​ഗ​ലാ​പു​രം, ഗോ​വ തു​ട​ങ്ങി​യ ലൊ​ക്കേ​ഷ​നി​ലേ​ക്ക് ബ്രേ​ക്കി​ല്ലാ​തെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.' നി​ര്‍​മ്മാ​താ​വ് ഷാ​ജി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.

ഒ​രേ​സ​മ​യം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി​ട്ടാ​ണ് ചി​ത്രം ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. ഈ​ശാ​റ​ബ്ബ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. അ​വ​രും മും​ബൈ ഷെ​ഡ്യൂ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.