സി​നി​മാ​മോ​ഹി​ക​ളു​ടെ ക​ഥ​യു​മാ​യി കൊ​ച്ചി​യു​ടെ താ​ര​ങ്ങ​ൾ
Sunday, February 21, 2021 5:22 PM IST
സി​നി​മാ മോ​ഹ​വു​മാ​യി കൊ​ച്ചി​യി​ലെ​ത്തു​ന്ന ഒ​രു​പ​റ്റം ചെ​റു​പ്പ​ക്കാ​രു​ടെ ക​ണ്ണീ​രും കി​നാ​ക്ക​ളും ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഒ​രു മു​ഴു​നീ​ള സ​സ്പെ​ൻ​സ് ത്രി​ല്ല​റാ​ണ് കൊ​ച്ചി​യു​ടെ താ​ര​ങ്ങ​ൾ.

മാ​പ്പി​ള​പ്പ​റ​മ്പി​ൽ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ എം.​ജി.​സ​ജു നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് എ​ൻ.​എ​ൻ.​ബൈ​ജു ആ​ണ്.

ചി​ത്ര​ത്തി​ന് ക​ഥ​യും തി​ര​ക്ക​ഥ​യു​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് യ​തീ​ഷ് ശി​വ​ൻ ആ​ണ്. ഡി.​ബി അ​ജി​ത്, അ​നി​ല്‍ ക​രു​വാ​റ്റ, ര​മ അ​ന്ത​ര്‍​ജ​നം, ജീ​ന എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ജോ​സി ആ​ല​പ്പു​ഴ, സ​ജി​വ് മം​ഗ​ല​ത്ത് എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.

ദേ​വ​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, സു​നി​ൽ സു​ഗ​ദ, ജ​യ​ൻ ചേ​ർ​ത്ത​ല, ര​മേ​ശ് വ​ലി​യ​ശാ​ല, മ​ധു പ​ട്ട​ത്താ​നം,സാ​ജു കൊ​ടി​യ​ൻ, കോ​ബ്രാ രാ​ജേ​ഷ്,ആ​ദി​ത്യ​ൻ ആ​ദി​ദേ​വ്, ഹ​രി​ന്ദ്ര​നാ​ഥ് മു​ൻ​ഷി, വി​വേ​ക്ഹ​രി, ഡോ.​സു​ബ്രു, അ​ഭി ജോ​യ്‌, ര​തീ​ഷ് സാ​രം​ഗി, ഭാ​മ അ​രു​ൺ, ഗാ​യ​ത്രി വി​ജ​യ്, ക​ന​ക​ല​ത, അം​ബി​കാ മോ​ഹ​ൻ, സീ​മ ജി. ​നാ​യ​ർ, ശി​വ​ല​ക്ഷ്മി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

കൊ​ച്ചി, ഹ​രി​പ്പാ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ കൊ​ച്ചി​യു​ടെ താ​ര​ങ്ങ​ൾ ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.