ര​ജ​നീ​കാ​ന്തി​ന്‍റെ പ്രി​യ​പ്പെ​ട്ട സ്റ്റ​ണ്ട് മാ​സ്റ്റ​ർ "ജൂ​ഡോ ര​ത്നം' വി​ട​വാ​ങ്ങി
Saturday, January 28, 2023 12:45 PM IST
സി​നി​മ ആ​സ്വാ​ദ​ക​രു​ടെ പ്രി​യ​പ്പെ​ട്ട സ്റ്റ​ണ്ട് മാ​സ്റ്റ​ർ ജൂ​ഡോ ര​ത്നം(92) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ മ​ക​ന്‍റെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഏ​റ്റ​വും കൂ​ടു​ത​ല്‍ ചി​ത്ര​ങ്ങ​ളി​ല്‍ സ്റ്റ​ണ്ട് കൊ​റി​യോ​ഗ്രാ​ഫി ചെ​യ്ത​തി​ന് ഗി​ന്ന​സ് റിക്കാർഡ് ക​ര​സ്ഥ​മാ​ക്കി​യ വ്യ​ക്തി​യാ​ണ് "ജൂ​ഡോ' ര​ത്നം.

1966-ൽ ​ജ​യ​ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത 'വ​ല്ല​വ​ൻ ഒ​രു​വ​ൻ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സ്റ്റ​ണ്ട് മാ​സ്റ്റ​റാ​യി ക​രി​യ​ർ തു​ട​ങ്ങി​യ ജൂ​ഡോ 1200ല​ധി​കം ചി​ത്ര​ങ്ങ​ൾ ചെ​യ്തു. ത​ന്‍റെ പ്രി​യ​പ്പെ​ട്ട സ്റ്റ​ണ്ട് മാ​സ്റ്റ​റാ​ണ് ജൂ​ഡോ ര​ത്ന​മെ​ന്ന് ര​ജ​നി ത​ന്നെ പ​ല​വേ​ദി​ക​ളി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.

പാ​യും പു​ലി, പ​ടി​ക്ക​ട​വ​ൻ, കൈ ​കു​ടു​ക്കും കൈ, ​രാ​ജ ചി​ന്ന രാ​ജ തു​ട​ങ്ങി​യ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ സ്റ്റ​ണ്ട് മാ​സ്റ്റ​റാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​യാ​ള​ത്തിൽ​ സി​ന്ദൂ​ര​സ​ന്ധ്യ​യ്ക്ക്‌ മൗ​നം, ര​ക്തം, മൈ​നാ​കം തു​ട​ങ്ങി ഏ​താ​നും ചി​ത്ര​ങ്ങ​ൾ​ക്കു​വേ​ണ്ടി​യും അ​ദ്ദേ​ഹം സം​ഘ​ട്ട​നം നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.