"മ​ഹാ​നെ സ​ഹ​ക​രി​ക്ക​ണം'; ത​ന്‍റെ കാ​റി​ൽ ഇ​ടി​ച്ച വാ​ഹ​ന​യു​ട​മ​യെ​ത്തേ​ടി ജൂ​ഡ്
Thursday, April 15, 2021 10:26 AM IST
സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് ഒ​രു വാ​ഹ​ന ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. വി​ഷു​വി​ന് കോ​ട്ട​യം കു​ട​മാ​ളൂ​രി​ലു​ള്ള ഭാ​ര്യ വീ​ട്ടി​ലെ​ത്തി​യ ജൂ​ഡ് വാ​ഹ​നം വീ​ടി​നു പു​റ​ത്താ​ണ് രാ​ത്രി​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. രാ​ത്രി​യി​ൽ ഏ​തേ വാ​ഹ​നം ജൂ​ഡി​ന്‍റെ വ​ണ്ടി​യു​ടെ പു​റ​കി​ൽ ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ​പോ​കു​ക​യാ​യി​രു​ന്നു. ഇ​ൻ​ഷു​റ​ൻ​സ് ല​ഭി​ക്കാ​ൻ ജി​ഡി എ​ൻ​ട്രി​ക്കാ​യി ത​ന്‍റെ വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച വാ​ഹ​ന ഉ​ട​മ സ​ഹ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജൂ​ഡി​ന്‍റെ അ​ഭ്യ​ർ​ഥ​ന.

ജൂ​ഡി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

ഇ​ന്ന​ലെ രാ​ത്രി പ​ത്തു മ​ണി സ​മ​യ​ത്തു കു​ട​മാ​ളൂ​രി​ന്‌ അ​ടു​ത്തു​ള്ള അ​മ്പാ​ടി​യി​ൽ എ​ന്റെ ഭാ​ര്യ​വീ​ടി​ന്റെ പു​റ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന എ​ന്‍റെ പാ​വം കാ​റി​നി​ട്ട് ഇ​ടി​ച്ചു ഈ ​കോ​ല​ത്തി​ലാ​ക്കി​യ മ​ഹാ​നെ നി​ങ്ങ​ൾ ആ​രാ​ണെ​ങ്കി​ലും ഒ​ര​ഭ്യ​ർ​ത്ഥ​ന നി​ങ്ങ​ളു​ടെ കാ​റി​നും സാ​ര​മാ​യി പ​രു​ക്ക് പ​റ്റി കാ​ണു​മ​ല്ലോ , ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യിം കി​ട്ടാ​ൻ ജി ​ഡി എ​ൻ​ട്രി നി​ര്ബ​ന്ധ​മാ​ണ്. അ​തി​ന് സ​ഹ​ക​രി​ക്ക​ണം. മാ​ന്യ​ത അ​താ​ണ് . ഇ​ല്ലേ​ലും സാ​ര​മി​ല്ല . ന​മ്മ​ളൊ​ക്കെ മ​നു​ഷ്യ​ര​ല്ലേ?
എ​ന്‍റെ എ​ളി​യ നി​ഗ​മ​ന​ത്തി​ൽ ചു​വ​ന്ന സ്വി​ഫ്റ്റ് ആ​കാ​നാ​ണ് സാ​ധ്യ​ത .
(കാ​ർ പാ​ർ​ക്ക് ചെ​യ്ത​തി​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്നാ​ണ് താ​ഴെ വ​രു​ന്ന ക​മ്മ​ന്‍റു​ക​ളി​ൽ കൂ​ടു​ത​ലും. ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ഇ​ടു​ന്ന​ത് കൊ​ണ്ടാ​ണ് പെ​ൺ​കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞ മ​ഹാ​ന്മാ​ർ ഉ​ള്ള നാ​ട​ല്ലേ. അ​ത്ഭു​ത​മി​ല്ല)

ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന്‌ അടുത്തുള്ള അമ്പാടിയിൽ എന്റെ ഭാര്യവീടിന്റെ പുറത്തു പാർക്ക് ചെയ്തിരുന്ന എന്റെ...

Posted by Jude Anthany Joseph on Wednesday, 14 April 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.