വ്യ​ത്യ​സ്ത വേ​ഷ​ത്തി​ൽ ഇ​ന്ദ്ര​ൻ​സ്; വാ​മ​ന​ൻ ആ​രം​ഭി​ച്ചു
Thursday, November 25, 2021 4:19 PM IST
ഇ​ന്ദ്ര​ൻ​സ് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന' വാ​മ​ന​ൻ' എ​ന്ന ചി​ത്ര​ത്തി​ന് കൊ​ച്ചി​യി​ൽ തു​ട​ക്ക​മി​ട്ടു. ബു​ധ​നാ​ഴ്ച ക​ട​വ​ന്ത്ര ക​വ​ല​യ്ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ പൂ​ജ ന​ട​ന്ന​ത്.

സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ശ്രീ​കാ​ന്ത് മു​ര​ളി സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. ന​ടി സീ​മ ജി. ​നാ​യ​രാ​ണ് ഫ​സ്റ്റ് ക്ലാ​പ്പ് ന​ൽ​കി​യ​ത്. സോ​ഹ​ൻ സീ​നു​ലാ​ൽ തി​ര​ക്ക​ഥ കൈ​മാ​റി.

ന​വാ​ഗ​ത​നാ​യ എ.​ബി. ബി​നി​ൽ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മൂ​വി ഗാം​ഗ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​രു​ൺ ബാ​ബു, കെ.​ബി. സ​മ​ഹ് അ​ലി എ​ന്നി​വ​രാ​ണ്.

ഒ​രു മ​ല​മ്പ്ര​ദേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ തി​ക​ഞ്ഞ സൈ​ക്കോ​ത്രി​ല്ല​ർ സി​നി​മ​യാ​യി​രി​ക്കു​മി​തെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

ഇ​ന്ദ്ര​ൻ​സി​നു പു​റ​മേ ബൈ​ജു സ​ന്തോ​ഷ്, ഹ​രീ​ഷ് ക​ണാ​ര​ൻ, സീ​മാ ജി. ​നാ​യ​ർ, സീ​നു സി​ദ്ധാ​ർ​ഥ്, എ​ബി അ​ജി എ​ന്നി​വ​രും ഏ​താ​നും പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.

സ​ന്തോ​ഷ് വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് നി​ഥി​ൻ ജോ​ർ​ജ് ഈ​ണം​പ​ക​രു​ന്നു. ഞാ​യ​റാ​ഴ്ച കു​ട്ടി​ക്കാ​ന​ത്ത് ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.