പു​തി​യ വേ​ഷ​പ്പ​ക​ർ​ച്ച​യി​ൽ ഇ​ന്ദ്ര​ൻ​സ്: സ്റ്റേ​ഷ​ൻ 5 റിലീസിനൊരുങ്ങി
Thursday, October 14, 2021 3:22 PM IST
ഇ​ന്ദ്ര​ന്‍​സ് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന "സ്‌​റ്റേ​ഷ​ന്‍ 5 ' റി​ലീ​സി​നു ത​യാ​റാ​യി. ക​ഴി​ഞ്ഞ ദി​വ​സം ര​ഞ്ജി പ​ണി​ക്ക​ർ, ജോ​യ് മാ​ത്യു, റ​ഫീ​ക് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് പു​റ​ത്തി​റ​ക്കി​യ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​ന്ദ്ര​ൻ​സി​ന്‍റെ ഗെ​റ്റ​പ്പ് സ്റ്റി​ൽ പു​റ​ത്തു വി​ട്ടി​രി​ക്ക​യാ​ണ് അ​ണി​യ​റ​ക്കാ​ർ. ചേ​വ​മ്പാ​യി എ​ന്ന ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ഇ​ന്ദ്ര​ന്‍​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ്ര​ശാ​ന്ത് കാ​ന​ത്തൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ' സ്‌​റ്റേ​ഷ​ന്‍ 5 'ൽ ​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പ്ര​യാ​ണാ​ണ്. ' തൊ​ട്ട​പ്പ​ന്‍ ' ഫെ​യിം പ്രി​യം​വ​ദ കൃ​ഷ്ണ​നാ​ണ് നാ​യി​ക. ഡ​യാ​ന ഹ​മീ​ദും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു.

സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, ശി​വ​ജി ഗു​രു​വാ​യൂ​ർ,രാ​ജേ​ഷ് ശ​ര്‍​മ്മ, സു​നി​ല്‍ സു​ഖ​ദ, വി​നോ​ദ് കോ​വൂ​ര്‍, ഐ.​എം.​വി​ജ​യ​ന്‍, ദി​നേ​ഷ് പ​ണി​ക്ക​ര്‍, അ​നൂ​പ് ച​ന്ദ്ര​ന്‍, ശി​വ​ന്‍ കൃ​ഷ്ണ​ന്‍​കു​ട്ടി നാ​യ​ര്‍, ജെ​യിം​സ് ഏ​ലി​യ, മാ​സ്റ്റ​ര്‍ ഡാ​വി​ഞ്ചി, പ​ള​നി​സാ​മി, ഷാ​രി​ന്‍, ജ്യോ​തി ച​ന്ദ്ര​ന്‍, ദേ​വി കൃ​ഷ്ണ, പ്രി​യ ഹ​രീ​ഷ്, ഗി​രീ​ഷ് കാ​റ​മേ​ൽ എ​ന്നി​ങ്ങ​നെ അ​ഭി​നേ​താ​ക്ക​ളു​ടെ വ​ലി​യൊ​രു നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ട്.

റ​ഫീ​ഖ് അ​ഹ​മ്മ​ദ്, ഹ​രി​ലാ​ല്‍ രാ​ജ​ഗോ​പാ​ല്‍, പ്ര​കാ​ശ് മാ​രാ​ര്‍ എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് സം​ഗീ​തം പ​ക​ര്‍​ന്നി​രി​ക്കു​ന്ന​തും സം​വി​ധാ​യ​ക​ന്‍ പ്ര​ശാ​ന്ത് കാ​ന​ത്തൂ​രാ​ണ്. ര​ച​ന​യും ഛായാ​ഗ്ര​ഹ​ണ​വും പ്ര​താ​പ് നാ​യ​രും ചി​ത്ര​സം​യോ​ജ​നം ഷ​ലീ​ഷ് ലാ​ലും നി​ർ​വ​ഹി​ക്കു​ന്നു. മാ​പ് ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ല്‍ ബി.​എ. മാ​യ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.