വ​രാ​ഹ​രൂ​പം പാ​ട്ട് മാ​റ്റി പു​തി​യ ഗാ​നം ഉ​ൾ​പ്പെ​ടു​ത്തി കാ​ന്താ​ര; ചി​ത്രം ഒ​ടി​ടി​യി​ൽ
Thursday, November 24, 2022 3:42 PM IST
വ​രാ​ഹ​രൂ​പം പാ​ട്ട് മാ​റ്റി പ​ക​രം പു​തി​യ പ​തി​പ്പ് ഉ​ൾ​പ്പെ​ടു​ത്തി കാ​ന്താ​ര സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. തൈ​ക്കു​ടം ബ്രി​ഡ്ജി​ന്‍റെ പാ​ട്ടാ​ണ് വ​രാ​ഹ​രൂ​പ​മെ​ന്നും അ​ത് കോ​പ്പി​യ​ടി​ച്ച​താ​ണെ​ന്നു​മു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് പു​തി​യ ഗാ​ന​ത്തി​ന്‍റെ പ​തി​പ്പു​മാ​യി സി​നി​മ ഇ​റ​ങ്ങു​ന്ന​ത്.

ഒ​ടി​ടി പ​തി​പ്പി​ലാ​ണ് പു​തി​യ ഗാ​നം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​മ​സോ​ൺ പ്രൈ​മി​ൽ ചി​ത്രം 24 മു​ത​ൽ സ്ട്രീം ​ചെ​യ്തു തു​ട​ങ്ങി.

ത​ങ്ങ​ളു​ടെ ന​വ​ര​സ എ​ന്ന ഗാ​നം അ​തേ​പ​ടി പ​ക​ർ​ത്തി​യാ​ണ് കാ​ന്താ​ര ടീം ​പാ​ട്ടൊ​രു​ക്കി​യ​തെ​ന്നാ​യി​രു​ന്നു തൈ​ക്കു​ടം ബ്രി​ഡ്ജി​ന്‍റെ ആ​രോ​പ​ണം. വി​വാ​ദ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സി​നി​മ​യു​ടെ ഒ​ടി​ടി പ​തി​പ്പി​ൽ പു​തി​യ ‘വ​രാ​ഹ​രൂ​പം’ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ആ​മ​സോ​ൺ പ്രൈം ​ഞ​ങ്ങ​ളു​ടെ ഗാ​ന​മാ​യ ന​വ​ര​സ​ത്തി​ന്‍റെ കോ​പ്പി​യ​ടി​ച്ച പ​തി​പ്പ് കാ​ന്താ​ര​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു. നീ​തി വി​ജ​യി​ച്ചി​രി​ക്കു​ന്നു’ എ​ന്നാ​ണ് തൈ​ക്കു​ടം ബാ​ൻ​ഡ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്.

ഋ​ഷ​ഭ് ഷെ​ട്ടി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച് നാ​യ​ക​നാ​യെ​ത്തി​യ കാ​ന്ത​ര കേ​ര​ള​ത്തി​ല​ട​ക്കം വ​ൻ ഹി​റ്റാ​യി മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.