ന​ട​ൻ വി​ക്രം ഗോ​ഖ​ലെ​യു​ടെ നി​ല ഗു​രു​ത​രം; അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് കു​ടും​ബം
Thursday, November 24, 2022 1:32 PM IST
മു​തി​ർ​ന്ന ച​ല​ച്ചി​ത്ര ന​ട​ൻ വി​ക്രം ഗോ​ഖ​ലെ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

82-കാ​ര​നാ​യ വി​ക്രം ഗോ​ഖ​ലെ ക​ഴിഞ്ഞ 15 ​ദി​വ​സ​മാ​യി പു​ണെ​യി​ലെ ദീ​ന​നാ​ഥ് മ​ങ്കേ​ഷ്ക​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വി​ക്രം ഗോ​ഖ​ലെ അ​ന്ത​രി​ച്ചു എ​ന്ന രീ​തി​യി​ല്‍ വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു വ​ന്നി​രു​ന്നു.

എ​ന്നാ​ല്‍ കു​ടും​ബം ഇ​ത് നി​ഷേ​ധി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്നും വെ​ന്‍റി​ലേ​റ്റ​ർ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ തു​ട​രു​ക​യാ​ണെ​ന്നും ഗോ​ഖ​ലെ​യു​ടെ മ​ക​ള്‍ വ്യ​ക്ത​മാ​ക്കി. അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.