ഈ ​കൈ​ക​ളി​ല്‍ ഞാ​ന്‍ സു​ര​ക്ഷി​ത​യാ​ണ്; അ​മേ​രി​ക്ക​യി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ച് എം.​ജി.​ശ്രീ​കു​മാ​ര്‍
Wednesday, July 6, 2022 12:15 PM IST
ഭാ​ര്യ ലേ​ഖ​യ്‌​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ച് ഗാ​യ​ക​ന്‍ എം.​ജി.​ശ്രീ​കു​മാ​ര്‍. അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​മാ​യ ഹ​വാ​യി ബീ​ച്ചി​ലാ​ണ് ഇ​രു​വ​രുമുള്ളത്. ബീ​ച്ചി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ള്‍ ഇ​രു​വ​രും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഈ ​മ​നോ​ഹ​ര തീ​ര​ത്ത് ത​രു​മോ ഇ​നി​യൊ​രു ജ​ന്‍​മം കൂ​ടി എ​ന്നാ​ണ് ഭാ​ര്യ​യെ എ​ടു​ത്തു​യ​ര്‍​ത്തി​യ ചി​ത്ര​ത്തി​നൊ​പ്പം എം.ജി.ശ്രീകുമാർ പങ്കു വച്ചി​രി​ക്കു​ന്ന വ​രി​ക​ള്‍.



ഈ ​കൈ​ക​ളി​ല്‍ എ​ന്നും സു​ര​ക്ഷി​ത​യാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ലേ​ഖ​യും ചി​ത്രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​രും പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​യി ക​ഴി​ഞ്ഞു. മ​നോ​ഹ​ര​മാ​യ ചി​ത്രം എ​ന്നും ഇ​ങ്ങ​നെ സ​ന്തോ​ഷ​മാ​യി മു​ന്നോ​ട്ടു പോ​കൂ തു​ട​ങ്ങി​യ നി​ര​വ​ധി പേ​രാ​ണ് ഇ​രു​വ​രു​ടെ​യും ചി​ത്ര​ത്തി​ന് ക​മ​ന്‍റുകളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.



യാ​ത്ര​ക​ളെ ഏ​റെ ഇ​ഷ്ട​പെ​ടു​ന്ന ഇ​രു​വ​രു​ടെ​യും യാ​ത്ര​ക​ള്‍​ക്ക് കോ​വി​ഡ് കാ​ല​ത്ത് ചെ​റി​യ ഇ​ട​വേ​ള വ​ന്നെ​ങ്കി​ലും വീ​ണ്ടും യാ​ത്ര​ക​ളു​മാ​യി സ​ജീ​വ​മാ​വു​ക​യാ​ണ് താ​രം. ലേ​ഖ​യു​ടെ ഏ​ക മ​ക​ള്‍ അ​മേ​രി​ക്ക​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.