ഇനി നാടൻ തല്ല് കാണാം, കടുവ ഏ​ഴി​ന് എ​ത്തും; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് പൃ​ഥ്വി​രാ​ജ്
Wednesday, July 6, 2022 9:51 AM IST
പൃ​ഥ്വി​രാ​ജും ഷാ​ജി കൈ​ലാ​സും ഒ​ന്നി​ക്കു​ന്ന ക​ടു​വ ജൂ​ലൈ ഏ​ഴി​ന് തി​യ​റ്റ​റി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ സെ​ന്‍​സ​റിം​ഗും പൂ​ര്‍​ത്തി​യാ​യി. യു/​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ആ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ത​ട​സ്സ​ങ്ങ​ളെ​യും ഭേ​ദി​ച് ക​ടു​വ ജൂ​ലൈ ഏ​ഴി​ന് തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തു​മെ​ന്ന് പൃ​ഥ്വി​രാ​ജ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ച്ചു.

ബു​ക്കിം​ഗ് തു​റ​ക്കാ​ന്‍ വൈ​കി​യ​തി​നും പ്രേ​ക്ഷ​ക​രെ കാ​ത്തി​രി​പ്പി​ച്ച​തി​നും ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും ഇ​നി നാ​ട​ന്‍ അ​ടി കാ​ണാ​മെ​ന്നും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​ത്തിന്‍റെ ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ജി​നു വി ​എ​ബ്ര​ഹാ​മിന്‍റേതാ​ണ് ചി​ത്ര​ത്തിന്‍റെ തി​ര​ക്ക​ഥ.

പൃ​ഥ്വി​രാ​ജ് പ്രൊ​ഡ​ക്ഷ​ന്‍​സിന്‍റെ​യും മാ​ജി​ക് ഫ്രെ​യിം​സിന്‍റെ​യും ബാ​ന​റി​ല്‍ സു​പ്രി​യ മേ​നോ​നും ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​നും ചേ​ര്‍​ന്ന് നി​ര്‍​മി​ക്കു​ന്ന ക​ടു​വ​യി​ല്‍ വി​വേ​ക് ഒ​ബ്‌​റോ​യ് ആ​ണ് വി​ല്ല​ന്‍. കു​റു​വ​ച്ച​നാ​യി പൃ​ഥ്വി​രാ​ജെ​ത്തു​മ്പോ​ള്‍ ജ​യിം​സ് ഏ​ലി​യാ​സ് മാ​ഞ്ഞി​ലേ​ട​ത്ത് എ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി വി​വേ​ക് ഒ​ബ്‌​റോ​യാ​ണ് വ​രു​ന്ന​ത്.

ക​ന​ല്‍ ക​ണ്ണ​നും മാ​ഫി​യ ശ​ശി​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​യു​ക്ത മേ​നോ​ന്‍, സി​ദ്ദി​ഖ്, വി​ജ​യ​രാ​ഘ​വ​ന്‍, സു​ദേ​വ് നാ​യ​ര്‍, സീ​മ, അ​ര്‍​ജു​ന്‍ അ​ശോ​ക​ന്‍,ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍, അ​ജു വ​ര്‍​ഗീ​സ്, സാ​യ്കു​മാ​ര്‍, ദി​ലീ​ഷ് പോ​ത്ത​ന്‍, രാ​ഹു​ല്‍ മാ​ധ​വ്, ജ​നാ​ര്‍​ദ​ന​ന്‍,റീ​നു മാ​ത്യൂ​സ്, മീ​നാ​ക്ഷി, പ്രി​യ​ങ്ക നാ​യ​ര്‍ എ​ന്നി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ള്‍. ഛായാ​ഗ്ര​ഹ​ണം അ​ഭി​ന​ന്ദ് രാ​മാ​നു​ജ​ന്‍. ജേ​ക്‌​സ് ബി​ജോ​യ് ആ​ണ് സം​ഗീ​തം. ക​ലാ​സം​വി​ധാ​നം മോ​ഹ​ന്‍​ദാ​സ്. എ​ഡി​റ്റി​ങ് ഷ​മീ​ര്‍ മു​ഹ​മ്മ​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.