എ​ന്‍റെ​യാ പ​ഴ​യ പേ​ര് ഞാ​ൻ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്നു'; പേ​ര് മാ​റി​യ വി​വ​രം അ​റി​യി​ച്ച് ന​ടി
Monday, September 20, 2021 8:37 AM IST
ഔ​ദ്യോ​ഗി​ക​മാ​യി ല​ക്ഷ്‌​മി പ്രി​യ എ​ന്ന് ത​ന്റെ പേ​ര് മാ​റ്റി​യെ​ന്ന് അ​റി​യി​ച്ച് ച​ല​ച്ചി​ത്ര-​സീ​രി​യ​ൽ ന​ടി ല​ക്ഷ്‌​മി പ്രി​യ. ഫേ​സ്‌​ബു​ക്കി​ലൂ​ടെ​യാ​ണ് ന​ടി വി​വ​രം അ​റി​യി​ച്ച​ത്. നീ​ണ്ട പ​തി​നെ​ട്ടു വ​ർ​ഷം ഞാ​ൻ സ​ബീ​ന ആ​യി​രു​ന്നു.19 വ​ർ​ഷ​മാ​യി ഞാ​ൻ ല​ക്ഷ്മി പ്രി​യ​യും. ഇ​ത് ര​ണ്ടും ചേ​രു​ന്ന ഒ​രാ​ളി​നെ കൊ​ണ്ടു ന​ട​ക്കാ​ൻ എ​നി​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും തോ​ന്നി​യി​രു​ന്നി​ല്ലെ​ന്നും താ​രം പ​റ​യു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

I officially announced yes I am Lakshmi priyaa. ഒ​രു പേ​രി​ൽ എ​ന്തി​രി​ക്കു​ന്നു എ​ന്ന ചി​ന്ത കൊ​ണ്ട് മാ​ത്രം കൊ​ണ്ടു ന​ട​ന്നി​രു​ന്ന എ​ന്റെ​യാ പ​ഴ​യ പേ​ര് ഞാ​ൻ ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ന്നു.​നീ​ണ്ട പ​തി​നെ​ട്ടു വ​ർ​ഷം ഞാ​ൻ സ​ബീ​ന ആ​യി​രു​ന്നു.19 വ​ർ​ഷ​മാ​യി ഞാ​ൻ ല​ക്ഷ്മി പ്രി​യ​യും. ഇ​ത് ര​ണ്ടും ചേ​രു​ന്ന ഒ​രാ​ളി​നെ കൊ​ണ്ടു ന​ട​ക്കാ​ൻ എ​നി​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും തോ​ന്നി​യി​രു​ന്നി​ല്ല. കാ​ര​ണം ഞാ​ൻ എ​ന്നും ഞാ​ൻ ആ​യി​രു​ന്നു. എ​ത്ര വ​ലി​യ പ്ര​തി​സ​ന്ധി വ​രു​മ്പോ​ഴും ദൈ​വ​ത്തി​ന്റെ മാ​ത്രം ക​രം പി​ടി​ച്ചു മ​റു ക​ര നീ​ന്തി​യ വ​ള​രെ ക​രു​ത്തു​ള്ള ഒ​രു സ്ത്രീ.
​ക​ല്ലെ​റി​ഞ്ഞ​തി​നും ആ​ർ​ത്തു വി​ളി​ച്ച​തി​നും നി​ങ്ങ​ളോ​ട് എ​നി​ക്ക് തീ​ർ​ത്താ​ൽ തീ​രാ​ത്ത ന​ന്ദി​യു​ണ്ട്. കാ​ര​ണം നി​ങ്ങ​ളു​ടെ ആ ​ക​ല്ലെ​റി​യ​ൽ കൊ​ണ്ടാ​ണ് പൂ​ർ​ണ്ണ​മാ​യും ഹി​ന്ദു എ​ന്ന എ​ന്റെ സ്വ​ത്വം രേ​ഖാ​മൂ​ലം അ​ങ്ങ​നെ ത​ന്നെ ആ​വ​ട്ടെ എ​ന്ന് ഞാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്.
ക​ല്ലെ​റി​ഞ്ഞ​വ​ർ​ക്കും ചേ​ർ​ത്തു പി​ടി​ച്ച​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്ക​ട്ടെ. ഒ​റ്റ മു​റി​യി​ൽ നി​ന്നും എ​ന്നെ ചേ​ർ​ത്തു പി​ടി​ച്ചു കൃ​ത്യ​മാ​യ ഒ​രു മേ​ൽ​വി​ലാ​സം ഉ​ണ്ടാ​ക്കി ത​ന്ന എ​ന്റെ ഭ​ർ​ത്താ​വി​നോ​ടു​ള്ള എ​ന്റെ സ്നേ​ഹം അ​റി​യി​ക്കാ​ൻ എ​നി​ക്ക് വാ​ക്കു​ക​ളി​ല്ല.
ഒ​റ്റ കൂ​ടി​ക്കാ​ഴ്ച​യി​ൽ എ​ന്റെ പേ​ര്, മ​തം, ഒ​പ്പ് എ​ന്നി​വ ചേ​ഞ്ച്‌ ചെ​യ്യേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച്, ഒ​രു​പേ​രി​ൽ ഒ​രു​പാ​ടു​ണ്ട് എ​ന്ന് എ​നി​ക്ക് ബോ​ധ്യ​പ്പെ​ടു​ത്തി ത​ന്ന അ​ഡ്വ​ക്കേ​റ്റ് കൃ​ഷ്ണ രാ​ജി​നാ​ണ് ഇ​പ്പൊ ഈ ​മാ​റ്റ​ത്തി​ന്റെ മു​ഴു​വ​ൻ ക്രെ​ഡി​റ്റ്സും ഞാ​ൻ കൊ​ടു​ക്കു​ക. ഒ​പ്പം അ​തി​ന് എ​ന്നെ സ​ഹാ​യി​ച്ച സൈ​നേ​ഷ് ത​ത്വ​മ​യി ന്യൂ​സ്‌, Binil Somasundaram ബി​നി​ൽ ജി, ​ശ്രീ ഗി​രീ​ഷ് ജി ​വി​ശ്വ ഹി​ന്ദു പ​രീ​ക്ഷി​ത് എ​ന്നി​വ​ർ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി അ​റി​യി​ക്കു​ന്നു.
ഹി​ന്ദു ആ​യാ​ലും മു​സ്ലിം ആ​യാ​ലും ഞാ​ൻ ഞാ​നാ​യി​രി​ക്കും. മ​ത​മേ​താ​യാ​ലും മ​നു​ഷ്യ​ൻ ന​ന്നാ​യാ​ൽ മ​തി എ​ന്ന ഗു​രു​വ​ച​നം ഓ​ർ​മ്മി​പ്പി​ച്ചു​കൊ​ണ്ട്
ല​ക്ഷ്മി പ്രി​യ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.