ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡ്: മി​ക​ച്ച ബാ​ല​താ​ര​മാ​യി കൃ​ഷ്ണ​ശ്രീ
Thursday, September 16, 2021 6:49 PM IST
മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡി​ന് കൃ​ഷ്ണ​ശ്രീ എം.​ജെ അ​ര്‍​ഹ​യാ​യി. അ​ശോ​ക് ആ​ര്‍. നാ​ഥ് സം​വി​ധാ​നം ചെ​യ്ത "കാ​ന്തി' എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് പു​ര​സ്കാ​രം.

45-ാമ​ത് കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡി​ല്‍ (2020), സ​മൂ​ഹ​ത്തി​ല്‍ പാ​ര്‍​ശ്വ​വ​ത്ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ക​ഥ പ​റ​ഞ്ഞ കാ​ന്തി​യി​ല്‍, നീ​ല​മ്മ​യു​ടെ മ​ക​ള്‍ അ​ന്ധ​യാ​യ കാ​ന്തി​യു​ടെ വി​കാ​ര​വി​ചാ​ര​ങ്ങ​ള്‍ ത​ന്മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച​തി​നാ​ണ് കൃ​ഷ്ണ​ശ്രീ​യെ മി​ക​ച്ച ബാ​ല​താ​ര​മാ​യി ജൂ​റി തെ​ര​ഞ്ഞെ​ടു​ത്ത​ത്.



ഥ​ന്‍, പ​ച്ച, ചാ​ച്ചാ​ജി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും പ​ളു​ങ്ക്, ര​ണ്ടാം പ്ര​തി തു​ട​ങ്ങി​യ ഷോ​ര്‍​ട്ട് ഫി​ലി​മു​ക​ളി​ലും ഇ​തി​നോ​ട​കം കൃ​ഷ്ണ​ശ്രീ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം നി​ര്‍​മ​ലാ​ഭ​വ​ന്‍ സ്‌​കൂ​ള്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ കൃ​ഷ്ണ​ശ്രീ ഫി​ലിം പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ജ​യ​ശീ​ല​ന്‍ സ​ദാ​ന​ന്ദ​ന്‍റെ മ​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.