"ട്രോ​ള​ന്മാ​രെ, ഈ ​വ​ർ​ഷ​ത്തെ സ​മ​യ​മെ​ത്തി'; വീ​ഡി​യോ​യു​മാ​യി അ​ഹാ​ന
Monday, July 26, 2021 5:49 AM IST
ട്രോ​ള​ന്‍​മാ​ര്‍​ക്ക് ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ട് വീ​ണ്ടും റം​ബൂ​ട്ടാ​ന്‍ വീ​ഡി​യോ​യു​മാ​യി ന​ടി അ​ഹാ​ന ക‌ൃ​ഷ്ണ. റം​ബൂ​ട്ടാ​ന്‍ 2.0 എ​ന്നാ​ണ് യൂ​ട്യൂ​ബ് ചാ​ന​ലി​ലെ പു​തി​യ വീ​ഡി​യോ​ക്ക് അ​ഹാ​ന പേ​രി​ട്ടി​രി​ക്കു​ന്ന​ത്. റം​ബൂ​ട്ടാ​ന്‍റെ പേ​രും പ​റ​ഞ്ഞ് കു​റ​ച്ച് പേ​ര്‍ ത​ന്നെ​യും കു​ടും​ബ​ത്തെ​യും പ​രി​ഹ​സി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ അ​തി​ന് ശേ​ഷം റം​ബൂ​ട്ടാ​ന്‍ വ​ള​രെ​യ​ധി​കം ഫേ​മ​സ് ആ​യെ​ന്നും വീ​ഡി​യോ​യി​ല്‍ അ​ഹാ​ന പ​റ​യു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ചെ​യ്യാ​ത്ത തെ​റ്റി​ന് പോ​ണ​വ​രു​ടെ​യും വ​ര​ണ​വ​രു​ടെ​യും തെ​റി കേ​ട്ട പാ​വ​പ്പെ​ട്ട വ്യ​ക്തി​യാ​ണ് ഈ ​കി​ട​ക്കു​ന്ന​ത്. സ​ത്യം പ​റ​ഞ്ഞാ​ല്‍ എ​ല്ലാ​വ​രും പാ​വ​ത്തി​ന്‍റെ മേ​ല്‍ കേ​റി നി​ര​ങ്ങി. ഇ​പ്പോ​ള്‍ ആ​ള​ങ്ങ് ഫെ​യ്മ​സ് ആ​യി. ആ​ര്‍​ക്കു​മ​റി​യാ​ത്ത റം​ബൂ​ട്ട​ന​ല്ല, ഇ​പ്പോ​ള്‍ ഫെ​യ്മ​സ് ആ​യ പോ​പ്പു​ലാ​രി​റ്റി​യു​ള്ള റം​ബൂ​ട്ടാ​നാ​ണ്.

മാ​ത്ര​മ​ല്ല ഇ​ന്ന് ലോ​ക​ത്തു​ള്ള കു​റ​ച്ച് മ​ല​യാ​ളി​ക​ള്‍​ക്ക് എ​ങ്കി​ലും റം​ബൂ​ട്ടാ​ന്‍ എ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍ എ​ന്നെ​യും എ​ന്‍റെ കു​ടും​ബ​ത്തെ​യും ഓ​ര്‍​മ്മ വ​രും. ഇ​തി​ന് വ​ഴി​യൊ​രു​ക്കി ത​ന്ന എ​ല്ലാ ട്രോ​ള​ന്‍​മാ​രെ​യും ഞാ​ന്‍ ഈ ​ധ​ന്യ മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ സ്മ​രി​ക്കു​ന്നു. ഇ​തു​വ​രെ താ​ന്‍ ചെ​യ്ത വീ​ഡി​യോ​ക​ളി​ലെ ക​ണ്ട​ന്‍റു​ക​ള്‍ കൊ​ണ്ട് ആ​ര്‍​ക്കെ​ങ്കി​ലും ജീ​വി​ത​ത്തി​ല്‍ എ​ന്തെ​ങ്കി​ലും മാ​റ്റം വ​ന്നി​ട്ടു​ണ്ടോ എ​ന്നും ഏ​റ്റ​വും ന​ല്ല ക​മ​ന്‍റ് ഇ​ടു​ന്ന ആ​ള്‍​ക്ക് സ​മ്മാ​ന​മാ​യി റം​ബൂ​ട്ടാ​ന്‍ കൊ​ടു​ത്തു വി​ടു​മെ​ന്നും വീ​ഡി​യോ​യി​ൽ അ​ഹാ​ന പ​റ​യു​ന്നു.

“ഈ ​വ​ർ​ഷ​ത്തെ സ​മ​യ​മെ​ത്തി.., ട്രോ​ള​ന്മാ​രെ, മീം ​ഉ​ണ്ടാ​ക്കു​ന്ന​വ​രെ, വ​രൂ.. നി​ങ്ങ​ൾ​ക്ക് ഇ​തി​നു ക​ഴി​യും.. ഫു​ൾ പ​വ​ർ” എ​ന്ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ റം​ബൂ​ട്ടാ​ൻ മ​ര​ത്തി​ന്‍റെ അ​ടു​ത്ത് നി​ൽ​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് അ​ഹാ​ന കു​റി​ച്ചി​ട്ടു​ണ്ട്‌.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.