"ഒ​റി​ജി​ന​ലാ​യി ക്ലോ​റോ​ഫോം മ​ണ​പ്പി​ച്ച് എ​ന്നെ ബോ​ധം കെ​ടു​ത്താ​ന്‍ പ​റ​ഞ്ഞു...'
Friday, April 23, 2021 12:46 PM IST
സി​നി​മാ പ്രേ​ക്ഷ​ക​ര്‍​ക്കും ടെ​ലി​വി​ഷ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്കും ഒ​രു​പോ​ലെ സു​പ​രി​ചി​ത​യാ​ണ് ഐ​ശ്വ​ര്യ. നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​യ ഐ​ശ്വ​ര്യ സീ​രി​യ​ല്‍ രം​ഗ​ത്തും ത​ന്‍റേ​താ​യ ഇ​ടം നേ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ ബ​ട്ട​ര്‍​ഫ്ളൈ​സി​ലൂ​ടെ​യാ​ണ് ഐ​ശ്വ​ര്യ ശ്ര​ദ്ധ നേ​ടു​ന്ന​ത്. 1993-ലാ​ണ് ഈ ​സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​ത്. ചി​ത്രം വ​ന്‍ വി​ജ​യ​മാ​വു​ക​യും ഐ​ശ്വ​ര്യ​യു​ടെ പ്ര​ക​ട​നം കൈ​യ​ടി നേ​ടു​ക​യും ചെ​യ്തി​രു​ന്നു.

ഇ​പ്പോ​ഴി​താ ആ ​ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ഐ​ശ്വ​ര്യ​യു​ടെ ചി​ല വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ബ​ട്ട​ര്‍​ഫ്‌​ളൈ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ഐ​ശ്വ​ര്യ വി​വ​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ല്‍ എ​നി​ക്ക് മ​റ​ക്കാ​ന്‍ പ​റ്റാ​ത്ത സി​നി​മ​യാ​ണ് ബ​ട്ട​ര്‍​ഫ്ളൈ​സ്. നി​ല​വാ​ര​മു​ള്ള ത​മാ​ശ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലേ​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ലാ​ലേ​ട്ട​ന്‍റെ​യും ജ​ഗ​ദീ​ഷേ​ട്ട​ന്‍റെ​യും പ്ര​ക​ട​നം ക​ണ്ട് ചി​രി നി​ര്‍​ത്താ​ന്‍ പ​റ്റി​യി​രു​ന്നി​ല്ല.

സി​നി​മ​യി​ല്‍ എ​ന്നെ ക്ലോ​റോ​ഫോം മ​ണ​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന രം​ഗ​മു​ണ്ട്. എ​ന്നാ​ല്‍ ഈ ​രം​ഗ​ത്തി​ലെ ലാ​ലേ​ട്ട​ന്‍റെ​യും ജ​ഗ​ദീ​ഷേ​ട്ട​ന്‍റെ​യും പ്ര​ക​ട​നം ക​ണ്ട് എ​നി​ക്ക് ചി​രി​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. അ​തോ​ടെ ആ ​സീ​ന്‍ ചെ​യ്യു​ക പ്ര​യാ​സ​മാ​യി. ഒ​ടു​വി​ല്‍ സം​വി​ധാ​യ​ക​ന്‍ രാ​ജീ​വ് അ​ഞ്ച​ലി​നോ​ട് ഒ​റി​ജി​ന​ലാ​യി ക്ലോ​റോ​ഫോം മ​ണ​പ്പി​ച്ച് എ​ന്നെ ബോ​ധം കെ​ടു​ത്താ​ന്‍ ഞാ​ന്‍ പ​റ​ഞ്ഞു- ഐ​ശ്വ​ര്യ വ്യ​ക്ത​മാ​ക്കി

ഒ​ളി​യ​മ്പു​ക​ള്‍ ആ​യി​രു​ന്നു ഐ​ശ്വ​ര്യ​യു​ടെ ആ​ദ്യ മ​ല​യാ​ള സി​നി​മ. പി​ന്നീ​ട് ജാ​ക്ക്പോ​ട്ട്, ബ​ട്ട​ര്‍​ഫ്ളൈ​സ്, ന​ര​സിം​ഹം, സ​ത്യ​മേ​വ ജ​യ​തേ, ഷാ​ര്‍​ജ ടു ​ഷാ​ര്‍​ജ, പ്ര​ജ തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മെ​ല്ലാം ഐ​ശ്വ​ര്യ സ​ജീ​വ​മാ​യി​രു​ന്നു. സീ​രി​യ​ല്‍ രം​ഗ​ത്തും ഐ​ശ്വ​ര്യ സ​ജീ​വ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.