ദൈ​വ​മേ... ജ​ഗ​തി അന്ന് വി​ളി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ...
Sunday, August 9, 2020 5:48 PM IST
മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത സി​നി​മ​യാ​ണ് കി​ലു​ക്കം. 29 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കി​ലു​ക്കം സ​മ്മാ​നി​ച്ച ചി​രി​മ​ണി​ക​ൾ പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ൽ ഇ​ന്നും കി​ലു​ങ്ങു​ന്നു​ണ്ട്. മോ​ഹ​ൻ​ലാ​ൽ- ജ​ഗ​തി- ഇ​ന്ന​സെ​ന്‍റ് ടീം ​മ​ത്സ​രി​ച്ച് അ​ഭി​ന​യി​ച്ച​പ്പോ​ൾ പി​റ​ന്ന​ത് മ​ല​യാ​ള​സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു.

അ​തേ​സ​മ​യം കി​ലു​ക്ക​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഓ​ർ​ക്കാ​ൻ ഒ​രി​ക്ക​ലും ഇ​ഷ്ട​പ്പെ​ടാ​ത്ത ഒ​രു സം​ഭ​വം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വേ​ള​യി​ൽ ന​ട​ന്നി​രു​ന്നു. ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്ന അ​വ​സ്ഥ​യി​ൽ നി​ന്ന് സാ​ക്ഷാ​ൽ മോ​ഹ​ൻ​ലാ​ൽ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട ആ ​സം​ഭ​വം.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഒ​രു ടെ​ലി​വി​ഷ​ൻ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ന​ട​ൻ ന​ന്ദു​വാ​ണ് ഈ ​സം​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​തു വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു.

ന​ന്ദു​വി​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ: കി​ലു​ക്കം സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ ഡെ​യി​ഞ്ച​റ​സ് സം​ഭ​വ​മാ​യി​രു​ന്നു ട്രെ​യി​ന് മു​ക​ളി​ലെ സോം​ഗ് സീ​ക്വ​ൻ​സ്. ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ അ​ന്പി​ളി ചേ​ട്ട​ൻ (ജ​ഗ​തി ശ്രീ​കു​മാ​ർ) പെ​ട്ടെ​ന്ന് "ലാ​ലേ കു​നി​യൂ...' എ​ന്ന് വി​ളി​ച്ചു പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ഗ​തി​യി​ൽ ഒ​രാ​ൾ ന​മ്മു​ടെ അ​ടു​ത്ത് അ​ങ്ങ​നെ പ​റ​ഞ്ഞാ​ൽ, പെ​ട്ടെ​ന്ന് തി​രി​ഞ്ഞു നി​ന്നി​ട്ട് എ​ന്തി​നാ കു​നി​യു​ന്ന​ത് എ​ന്നാ​യി​രി​ക്കാം ചോ​ദി​ക്കു​ക. അ​ങ്ങ​നെ ലാ​ലേ​ട്ട​ൻ ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ ക​ഥ മ​റ്റൊ​ന്നാ​യേ​നെ. ഇ​ല​ക്‌​ട്രി​ക് ലൈ​ൻ ആ​യി​രു​ന്നു പി​റ​കി​ൽ. ലാ​ലേ​ട്ട​ന്‍റെ മു​ടി​യി​ൽ ത​ട്ടി​കൊ​ണ്ടാ​ണ് അ​ത് ക​ട​ന്നു പോ​യ​ത്. സ​ക​ല​പേ​രും സ്ത​ബ്ധ​രാ​യി നി​ന്നു​പോ​യി എ​ന്നാ​ണ് ന​ന്ദു വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.