റാം​ജി റാ​വ് സ്പീ​ക്കിം​ഗ്, ഇ​ൻ ഹ​രി​ഹ​ർ ന​ഗ​ർ: ആ​ദ്യം ക​ണ്ടു​വ​ച്ച പേ​ര് മ​റ്റൊ​ന്ന്
Friday, July 31, 2020 7:28 PM IST
മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും സൂ​പ്പ​ർ ഹി​റ്റു​ക​ളൊ​രു​ക്കി​യ​വ​രാ​ണ് സി​ദ്ദി​ഖ്-​ലാ​ൽ കൂ​ട്ടു​കെ​ട്ട്. റാം​ജി റാ​വ് സ്പീ​ക്കിം​ഗ് ആ​യി​രു​ന്നു ഇ​രു​വ​രും ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്ത ആ​ദ്യ ചി​ത്രം. പി​ന്നീ​ട് ഇ​ൻ ഹ​രി​ഹ​ർ ന​ഗ​ർ, ഗോ​ഡ് ഫാ​ദ​ർ, വി​യ​റ്റ്നാം കോ​ള​നി, കാ​ബൂ​ളി​വാ​ല, മാ​ന്നാ​ർ മ​ത്താ​യി സ്പീ​ക്കിം​ഗ് തു​ട​ങ്ങി​യ​വ​യും സി​ദ്ദി​ഖ്-​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്നു.

എ​ന്നാ​ൽ റാം​ജി റാ​വ് സ്പീ​ക്കിം​ഗി​നും ഇ​ൻ ഹ​രി​ഹ​ർ ന​ഗ​റി​നു​മെ​ല്ലാം സി​ദ്ദി​ഖും ലാ​ലും ക​രു​തി​വ​ച്ചി​രു​ന്ന പേ​ർ മ​റ്റൊ​ന്നാ​യി​രു​ന്നു. ​സി​ദ്ദി​ഖ്-​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ൽ ആ​ദ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ റാം​ജി റാ​വു സ്പീ​ക്കിം​ഗി​ന് നൊ​ന്പ​ര​ങ്ങ​ളെ സു​ല്ല് സു​ല്ല് എ​ന്നാ​യി​രു​ന്നു​വത്രേ ഇ​വ​ർ ആ​ദ്യം ക​ണ്ടു​വ​ച്ച പേ​ര്.

എ​ന്നാ​ൽ ഇ​രു​വ​രു​ടെ​യും ഗു​രു​വും സം​വി​ധാ​യ​ക​നു​മാ​യ ഫാ​സി​ൽ ആ​ണ് റാം​ജി റാ​വ് സ്പീ​ക്കിം​ഗ് എ​ന്ന പേ​രാ​വും കു​റ​ച്ചു​കൂ​ടി ന​ല്ല​ത് എ​ന്ന് നി​ർ​ദേ​ശി​ച്ച​ത്. ഇ​ൻ ഹ​രി​ഹ​ർ ന​ഗ​ർ എ​ന്ന പേ​രി​ട്ട​തി​നു പി​ന്നി​ലും ഫാ​സി​ലാ​ണ്. മാ​ര​ത്തോ​ണ്‍ എ​ന്നാ​യി​രു​ന്നു ചി​ത്ര​ത്തി​ന് ആ​ദ്യം ന​ൽ​കി​യി​രു​ന്ന പേ​ര്.

കാ​ബൂ​ളി​വാ​ല ഒ​ഴി​കെ​യു​ള്ള സി​ദ്ദി​ഖ്-​ലാ​ൽ ചി​ത്ര​ങ്ങ​ളു​ടെ​യെ​ല്ലാം പേ​രു​ക​ൾ ഇം​ഗ്ലീ​ഷി​ൽ ആ​യി​രു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം. സി​ദ്ദി​ഖ്-​ലാ​ൽ കൂ​ട്ടു​കെ​ട്ടു പി​രി​ഞ്ഞ ശേ​ഷം സി​ദ്ദി​ഖ് സം​വി​ധാ​നം ചെ​യ്ത എ​ല്ലാ ചി​ത്ര​ങ്ങ​ളു​ടെ​യും പേ​ര് ഇം​ഗ്ലീ​ഷി​ൽ ത​ന്നെ​യാ​യി​രു​ന്നു. ക്രോ​ണി​ക് ബാ​ച്ചി​ല​ർ, ഹി​റ്റ്‌​ല​ർ, ബോ​ഡി ഗാ​ർ​ഡ്, ഫ്ര​ണ്ട്സ്, ലേ​ഡീ​സ് ആ​ൻ​ഡ് ജെ​ന്‍റി​ൽ​മാ​ൻ, ഭാ​സ്ക​ർ ദി ​റാ​സ്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ് സി​ദ്ദി​ഖ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ങ്ങ​ൾ.

ലാ​ൽ ത​നി​യെ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ങ്ങ​ളു​ടെ പേ​രും ഇം​ഗ്ലീ​ഷി​ൽ ത​ന്നെ​യാ​യി​രു​ന്നു. 2 ഹ​രി​ഗ​ർ ന​ഗ​ർ, ഇ​ൻ ഗോ​സ്റ്റ് ഹൗ​സ് ഇ​ൻ, ടൂ​ർ​ണ​മെ​ന്‍റ്, കോ​ബ്ര, കിം​ഗ് ല​യ​ർ എ​ന്നി​വ​യാ​ണ് ലാ​ൽ ത​നി​യെ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.