ആറ് കഴിഞ്ഞാൽ കഥാപാത്രം ഗേറ്റിന് പുറത്ത്: സാമന്ത
Friday, February 14, 2020 10:12 AM IST
വൈകിട്ട് ആറുമണി കഴിഞ്ഞാൽ കഥാപാത്രത്തെ വീടിന്റെ ഗേറ്റിനു പുറത്ത് ഉപേക്ഷിക്കുമെന്ന് തെന്നിന്ത്യൻ താരം സാമന്ത. നാഗചൈതന്യയെ വിവാഹം കഴിച്ചതിനുശേഷം സിനിമയും കുടുംബ ജീവിതവും ഒന്നിച്ചു കൊണ്ടുപോകുന്നതിനെപ്പറ്റി ഒരു അഭിമുഖത്തിൽ സംസാരിക്കവേയാണ് സാമന്ത വീട്ടിലെത്തിയാൽ പിന്നെ സിനിമ ഇല്ല എന്ന് അഭിപ്രായപ്പെട്ടത്.
വൈകുന്നേരം വീട്ടിലെത്തിയാൽ കഥാപാത്രത്തെ ഉപേക്ഷിക്കും, അല്ലെങ്കിൽ ചൈതന്യ പ്രശ്നമുണ്ടാക്കും- സാമന്ത പറയുന്നു. യെ മായാ ചേസവേ എന്ന തെലുങ്ക് ചിത്രത്തിലൂടെ പത്തു വർഷം മുന്പാണ് സാമന്ത ചലച്ചിത്രലോകത്തെത്തുന്നത്. 2017ലാണ് നടൻ നാഗചൈതന്യയുമായുള്ള വിവാഹം നടന്നത്. വിവാഹശേഷവും സാമന്ത അഭിനയരംഗത്ത് സജീവമാണ്.