ചന്ദ്രലേഖയിലെ വേഷം നഷ്ടപ്പെട്ടതിൽ ഇപ്പോഴും സങ്കടം: മഞ്ജു വാര്യർ
Thursday, February 13, 2020 9:34 AM IST
മലയാള സിനിമാലോകത്ത് മഞ്ജു വാര്യരും പ്രിയദർശനും അവരവരുടെ മേഖലകളിൽ പ്രഗത്ഭരാണെങ്കിലും ഇരുവരുമൊന്നിച്ചുള്ള ഒരു ചിത്രം മലയാളത്തിലുണ്ടാവാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ ആദ്യമായി മഞ്ജു ഒരു പ്രിയദർശൻ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
മോഹൻലാലിനെ നായകനാക്കി, വന്പൻ താരനിരയെ അണിനിരത്തി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് മഞ്ജുവിന്റെ ആദ്യ പ്രിയദർശൻ ചിത്രം. എന്നാൽ വർഷങ്ങൾക്കു മുന്‍പ് ഒരു പ്രിയദർശൻ ചിത്രത്തിലേക്ക് മഞ്ജുവിന് ക്ഷണമുണ്ടായിരുന്നു. മോഹൻലാൽ നായകനായ ചന്ദ്രലേഖയായിരുന്നു ആ ചിത്രം.
എന്നാൽ അന്ന് ആ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചില്ല. അന്ന് ആ അവസരം നഷ്ടപ്പെട്ടതിന്റെ സങ്കടം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് മഞ്ജു പറയുന്നു. തന്റെ കുട്ടിക്കാലത്തെ ജീവിതത്തില്‍ ഒരുപാട് നിറങ്ങള്‍ നിറച്ച സിനിമകള്‍ ചെയ്തവരാണ് പ്രിയദര്‍ശനും മോഹന്‍ലാലുമെന്ന് മഞ്ജു പറയുന്നു.
""ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ആ അവസരം വീണ്ടും വന്നത് കുഞ്ഞാലിമരക്കാറിലാണ്. ഞാന്‍ മനസിലാക്കിയതുവച്ച് മലയാളസിനിമയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമ. ഈ മഹാപ്രതിഭകള്‍ക്കൊപ്പം ഭാഗമാകാന്‍ സാധിച്ചത് തന്നെ ഭാഗ്യം''- മഞ്ജു പറയുന്നു.