ട്രാന്‍സിലെ രംഗങ്ങള്‍ നീക്കില്ല; ചിത്രം ഫെബ്രുവരി 20ന് എത്തും
Wednesday, February 12, 2020 9:55 AM IST
ഫഹദ് ഫാസില്‍ നായകനാകുന്ന ട്രാന്‍സ് ഫെബ്രുവരി 20ന് തീയറ്ററുകളിലെത്തും. മുന്‍പ് സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മിറ്റി കണ്ടതിന് ശേഷം ഒരു ഭാഗവും നീക്കം ചെയ്യണ്ടെന്നാണ് പുതിയ തീരുമാനം.
യുഎ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന കാരണത്താലാണ് സിനിമയിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇതിന് തയാറാകാതിരുന്ന സംവിധായകന് അന്‍വര്‍ റഷീദ് ചിത്രം ഹൈദരാബാദിലെ സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മിറ്റിയിക്ക് ചിത്രം അയക്കുകയായിരുന്നു.
നസ്രിയ നസീം ആണ് ചിത്രത്തിലെ നായിക. വിനായകന്, ജോജു ജോര്‍ജ്, ശ്രീനാഥ് ഭാസി, സൗബിന് ഷഹീര്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്, ധര്മജന്, അര്ജുന് അശോകന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.