ട്രാന്‍സിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ്
Tuesday, February 11, 2020 10:51 AM IST
റിലീസിനൊരുങ്ങുന്ന ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സിലെ രംഗങ്ങള്‍ മുറിച്ചു മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്. സിനിമയിലെ എട്ട് മിനിട്ട് ദൈർഘ്യമുള്ള രംഗങ്ങള്‍ മുറിച്ച് നീക്കണമെന്നാണ് ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഈ ആവശ്യത്തോട് വഴങ്ങാതിരുന്ന സംവിധായകന് അന്‍വര്‍ റഷീദ് മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിക്ക് മുമ്പാകെ സിനിമ അയച്ചിരിക്കുകയാണ്. ഫെബ്രുവരി 14 പ്രണയദിനത്തിലാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
നസ്രിയ നസീം ആണ് സിനിമയിലെ നായിക. ഗൗതം മേനോൻ, ചെമ്പന്‍ വിനോദ്, സൗബിന് ഷഹീർ, ദിലീഷ് പോത്തന്, വിനായകന് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.