വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞു
Monday, December 9, 2019 10:01 AM IST
നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഐശ്വര്യയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.
വിവാഹ തീയതിയെക്കുറിച്ച് വ്യക്തമല്ല. 2003ൽ ബാലതാരമായ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച വിഷ്ണു, നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയിലാണ് നായകനാകുന്നത്. വിഷ്ണുവും ബിബിൻ ജോർജും ചേർന്നാണ് ഈ സിനിമയ്ക്കായി തിരക്കഥയൊരുക്കിയത്.
അമർ അക്ബർ അന്തോണി, ഒരു യമണ്ടൻ പ്രേമകഥ എന്നീ സിനിമകളുടെയും തിരക്കഥ ഇവരാണ് ഒരുക്കിയത്.