നിലപാടുകൾ കാരണം അവസരം നഷ്ടമായി: രമ്യ നമ്പീശൻ
Friday, December 6, 2019 9:56 AM IST
നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് സ്വീകരിച്ച നിലപാടുകളുടെ പേരിൽ സിനിമയിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്ന് നടി രമ്യ നമ്പീശൻ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
ചില നിലപാടുകൾ സ്വീകരിക്കുമ്പോൾ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. മാറ്റങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് സംഭവിക്കട്ടേ എന്ന് കരുതിയാണ് ഇങ്ങനെയുള്ള നിലപാടുകൾ സ്വീകരിക്കുന്നത്. എന്നാൽ ഇതിനു ശേഷം സിനിമയിൽ നിന്നും അവസരങ്ങൾ കുറഞ്ഞിട്ടുണ്ട്.
പിന്നീട് എനിക്ക് അവസരം ലഭിച്ചത് സുഹൃത്തുക്കളുടെ സിനിമകളിൽ മാത്രമാണ്. അവർ വലിയ പിന്തുണ നൽകിയിരുന്നു. പറയുവാനുള്ള കാര്യങ്ങൾ പറയുകയാണ് ചെയ്തത്. അത് ഇനിയും തുടരും. രമ്യ നമ്പീശൻ പറഞ്ഞു.