ക​ല്യാ​ണി​യു​ടെ തെ​ലു​ങ്ക് ചി​ത്രം ചോ​ർ​ന്നു
Monday, August 19, 2019 10:56 AM IST
ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ൻ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച തെ​ലു​ങ്ക് ചി​ത്രം രണരംഗം റി​ലീ​സ് ആ​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ഓ​ൺ‌​ലൈ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഷ​ർ​വാ​ന​ന്ദും ക​ല്യാ​ണി​യും പ്ര​ധാ​ന​താ​ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ച ചി​ത്ര​ത്തി​നാ​ണ് തിയ​റ്റ​റി​ൽ ന​ല്ല പ്ര​തി​ക​ര​ണം ല​ഭി​ച്ച് മു​ന്നേ​റു​ന്ന​തി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി നേ​രി​ട്ട​ത്.

മു​ന്പും പ​ല ചി​ത്ര​ങ്ങ​ളും റി​ലീ​സി​നു തൊ​ട്ടു​പി​ന്നാ​ലെ ഓ​ൺ​ലൈ​നി​ലൂ​ടെ പു​റ​ത്തു വി​ട്ട ത​മി​ഴ്റോ​ക്കേ​ഴ്‍​സ് ത​ന്നെ​യാ​ണ് ര​ണ​രം​ഗം എ​ന്ന ചി​ത്ര​വും ചോ​ർ​ത്തി​യ​ത്. സു​ധീ​ര്‍ വ​ര്‍​മ്മ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്‍​ത​ത്. ത​മി​ഴ്‍​റോ​ക്കേ​ഴ്‍​സ് പോ​ലു​ള​ള വെ​ബ്‍​സൈ​റ്റു​ക​ളെ ബ്ലോ​ക്ക് ചെ​യ്യാ​ൻ ദി​ല്ലി ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.