കു​മാ​ര​നാ​ശാ​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു
Saturday, April 20, 2019 10:22 AM IST
മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. കെ.​പി. കു​മാ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സം​ഗീ​ത​ജ്ഞ​ൻ ശ്രീ​വ​ത്സ​ൻ ജെ. ​മേ​നോ​നാ​ണ് കു​മാ​ര​നാ​ശാ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

"ക​വി' എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. "കു​മാ​ര​നാ​ശാ​ൻ, ദ് ​ഫ​സ്റ്റ് മോ​ഡേ​ണ്‍ പൊ​ളി​റ്റീ​ഷ്യ​ൻ ഓ​ഫ് കേ​ര​ള' എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​രി​ന്‍റെ ടാ​ഗ്ലൈ​ൻ.

പെ​രു​മ്പ​ളം ദ്വീ​പി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. സാ​ഹി​ത്യ​കാ​ര​നാ​യ എ​ൻ.​എ​സ്. മാ​ധ​വ​ൻ സി​നി​മ​യു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ പ്ര​മോ​ദ് രാ​മ​നും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.