സാഹചര്യത്തിന്റെ തീവ്രത എനിക്ക് മനസിലായിരുന്നില്ല; സെയ്ഫിനോട് മാപ്പ് പറഞ്ഞ് ഉർവശി റൗട്ടേല
Saturday, January 18, 2025 10:56 AM IST
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് അനുചിതമായി പ്രതികരിച്ചതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഉർവശി റൗട്ടേല. സാഹചര്യത്തിന്റെ യഥാര്‍ഥ തീവ്രത മനസിലാക്കാതെയാണ് പ്രതികരിച്ചതെന്നും ഇക്കാര്യത്തിൽ പശ്ചാത്താപമുണ്ടെന്നും നടി വെളിപ്പെടുത്തി.
സെയ്ഫ് ആക്രമിക്കപ്പെട്ട ദിവസം ആഭരണവിഭൂഷിതയായി മാധ്യമങ്ങൾക്കു മുന്നിലെത്തിയ ഉര്‍വശി സെയ്ഫിനേക്കാള്‍ സംസാരിച്ചത് തന്റെ പുതിയ ചിത്രം ഠാക്കു മഹരാജിനെ പറ്റിയും വജ്ര ആഭരണങ്ങളെ പറ്റിയുമാണ്. സാഹചര്യത്തിന് വിപരീതമായ താരത്തിന്റെ മറുപടി വിമര്‍ശനത്തിന് കാരണമായി. ഇതിനു പിന്നാലെയാണ് മാപ്പ് പറഞ്ഞുള്ള നടിയുടെ പ്രതികരണം.
‘‘പ്രിയപ്പെട്ട സെയ്ഫ് അലി ഖാൻ സർ, ഞാന്‍ പശ്ചാത്താപത്തോടെയാണ് ഇതെഴുതുന്നത്. നിങ്ങള്‍ നേരിട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ കുറിച്ച് എനിക്ക് ഒരു ബോധ്യവുമുണ്ടായിരുന്നില്ല. ആ സാഹചര്യങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുന്നതിന് പകരം ഞാന്‍ ഠാക്കു മഹാരാജിന്റെ ആവേശത്തിലായിരുന്നു, എനിക്ക് ലഭിച്ച സമ്മാനങ്ങളുടെയും.
അതില്‍ ഞാന്‍ ലജ്ജിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നിങ്ങള്‍ കാണിച്ച സഹിഷ്ണുത പ്രശംസനീയമാണ്. നിങ്ങളുടെ കരുത്തിനെ ബഹുമാനിക്കുന്നു.
അറിവില്ലായ്മ കൊണ്ടും അജ്ഞത കൊണ്ടും സംഭവിച്ചതാണ്. എന്റെ ക്ഷമാപണം സ്വീകരിക്കണം. ഇപ്പോള്‍ ഈ കേസിന്റെ തീവ്രത മനസിലാക്കുന്നു. എന്റെ പിന്തുണ അറിയിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നിങ്ങള്‍ കാണിച്ച സഹിഷ്ണുത പ്രശംസനീയമാണ്. നിങ്ങളുടെ കരുത്തിനെ ബഹുമാനിക്കുന്നു. എന്റെ പ്രാർഥനയും ചിന്തകളും അങ്ങേക്കൊപ്പമുണ്ട്. എന്തെങ്കിലും രീതിയിൽ എന്റെ സഹായം വേണമെങ്കിൽ ഞാൻ അവിടെ ഉണ്ടാകും. അതിനൊരു മടി വിചാരിക്കേണ്ടതില്ല. മുൻപത്തെ എന്റെ പ്രതികരണത്തിൽ ഒരിക്കൽ കൂടി മാപ്പ് ചോദിക്കുന്നു.’’–ഉർവശി റൗട്ടേല പറഞ്ഞു.
വിമർശനത്തിന് വഴിവച്ച നടിയുടെ മറുപടിയിങ്ങനെ, വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ദാക്കു മഹാരാജ് ഇപ്പോള്‍ 105 കോടി ബോക്സ് ഓഫീസ് വിജയം നേടിയിരിക്കുകയാണ്. സമ്മാനമായി അമ്മ വജ്രങ്ങള്‍ പതിപ്പിച്ച റോളക്സ് വാച്ചും അച്ഛന് റിംഗ് വാച്ചും സമ്മാനിച്ചിരുന്നു. ഇതെല്ലാം ധരിച്ച് ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. ആര്‍ക്കും ഞങ്ങളെ ആക്രമിക്കാമെന്ന് അരക്ഷിതാവസ്ഥ ഞങ്ങളെ ബാധിച്ചിട്ടുണ്ട്.’’
സെയ്ഫിന്റെ വിഷയം വീണ്ടും ചോദിച്ചപ്പോൾ സെയ്ഫിനും കുടുംബത്തിനുമായി പ്രാർഥിക്കുന്നുവെന്നു മാത്രം പറഞ്ഞു.