നി​ര​വ​ധി കൗ​തു​ക​ങ്ങ​ളു​മാ​യി ‘ഡി​റ്റ​ക്ടീ​വ് ഉ​ജ്ജ്വ​ല​ൻ’ വ​രു​ന്നു. ര​ണ്ടു പേ​ർ ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ ഛായാ​ഗ്ര​ഹ​ണ​വും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത്. വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക​ബ്സ്റ്റേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യാ പോ​ൾ നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് രാ​ഹു​ൽ ജി., ​ഇ​ന്ദ്ര​നീ​ൽ ഗോ​പീ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ്.

ഒ​ന്നി​ച്ചു പ​ഠി​ച്ചു വ​ള​ർ​ന്ന രാ​ഹു​ലും, ഇ​ന്ദ്ര​നീ​ലും. അ​വ​ർ ക​ർ​മ​മേ​ഖ​ല​യി​ലേ​ക്കു ക​ട​ന്ന​പ്പോ​ഴും ഒ​ന്നി​ച്ചു ത​ന്നെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന നി​ശ്ച​യ​മാ​ണ് ഇ​രു​വ​രേ​യും ഒ​ന്നി​ച്ചു നി​ർ​ത്തി​യ​തും

ഇ​ൻ​വ​സ്റ്റി​ഗേ​റ്റീ​വ് കോ​മ​ഡി ത്രി​ല്ല​റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഡി​റ്റ​ക്ടീ​വ് ഉ​ജ്ജ്വ​ല​നാ​യി എ​ത്തു​ന്ന​ത് ധ്യാ​ൻ ശ്രീ​നി​വാ​സ​നാ​ണ്. സി​ജു വി​ൽ​സ​ൻ, കോ​ട്ട​യം ന​സീ​ർ, നി​ർ​മ്മ​ൽ പാ​ലാ​ഴി, ഡോ. ​റോ​ണി ഡേ​വി​ഡ് രാ​ജ്, സീ​മാ.​ജി. നാ​യ​ർ എ​ന്നി​വ​രും ഏ​താ​നും പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. അ​മീ​ൻ നി​ഹാ​ൽ , നി​ബ്രാ​സ്, ഷ​ഹു ബാ​സ് എ​ന്നി​വ​രാ​ണ് ഇ​വ​രി​ലെ പ്ര​ധാ​നി​ക​ൾ.

വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ ഗാ​ന​ങ്ങ​ൾ​ക്ക് ആ​ർ.​സി.​സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്നു. എ​ഡി​റ്റിം​ഗ് ക​ലാ​സം​വി​ധാ​നം കോ​യാ​സ്. മേ​ക്ക​പ്പ് ഷാ​ജി പു​ൽ​പ്പ​ള്ളി. കോ​സ്റ്റ്യൂം ഡി​സൈ​ൻ നി​സാ​ർ റ​ഹ്മ​ത്ത്. ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ ര​തീ​ഷ് എം. ​മൈ​ക്കി​ൾ. പ​ട്ടാ​മ്പി, ഷൊ​ർ​ണൂ​ർ, കൊ​ല്ല​ങ്കോ​ട്, നെ​ന്മാ​റ ഭാ​ഗ​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഓ വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ നി​ദാ​ദ്.