29-ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് നാ​ളെ തു​ട​ക്ക​മാ​കും. വൈ​കി​ട്ട് ആ​റി​ന് തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര രം​ഗ​ത്തെ അ​തു​ല്യ പ്ര​തി​ഭ ഷ​ബാ​ന ആ​സ്മി​യെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി ആ​ദ​രി​ക്കും. അ​ഭി​ന​യ​രം​ഗ​ത്ത് 50 വ​ർ​ഷം തി​ക​യ്ക്കു​ന്ന വേ​ള​യി​ലാ​ണ് ഷ​ബാ​ന ആ​സ്മി​ക്ക് ഐ​എ​ഫ്എ​ഫ്എ​ഫ്കെ​യു​ടെ ആ​ദ​രം.

ഹോ​ങ്കോ​ങ്ങി​ൽ​നി​ന്നു​ള്ള സം​വി​ധാ​യി​ക ആ​ൻ ഹു​യി​ക്ക് മു​ഖ്യ​മ​ന്ത്രി ലൈ​ഫ്ടൈം അ​ച്ചീ​വ്മെ​ന്‍റ് പു​ര​സ്‌​കാ​രം ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. 10 ല​ക്ഷം രൂ​പ​യും ശി​ൽ​പ്പ​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തു​ട​ർ​ന്ന് ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​യ 'ഐ ​ആം സ്റ്റി​ൽ ഹി​യ​ർ' പ്ര​ദ​ർ​ശി​പ്പി​ക്കും. വി​ഖ്യാ​ത ബ്ര​സീ​ലി​യ​ൻ സം​വി​ധാ​യ​ക​ൻ വാ​ൾ​ട്ട​ർ സാ​ല​സ് സം​വി​ധാ​നം ചെ​യ്ത പോ​ർ​ച്ചു​ഗീ​സ് ഭാ​ഷ​യി​ലു​ള്ള ഈ ​ചി​ത്രം ബ്ര​സീ​ൽ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്ത സം​രം​ഭ​മാ​ണ്. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​പ​രി​പാ​ടി​യും അ​ര​ങ്ങേ​റും.

ഡി​സം​ബ​ർ 13 മു​ത​ൽ 20 വ​രെ 15 തി​യേ​റ്റ​റു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ 68 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 177 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ 14 സി​നി​മ​ക​ളും മ​ല​യാ​ള സി​നി​മ ടു​ഡേ വി​ഭാ​ഗ​ത്തി​ൽ 12 ചി​ത്ര​ങ്ങ​ളും ഇ​ന്ത്യ​ൻ സി​നി​മ നൗ ​വി​ഭാ​ഗ​ത്തി​ൽ ഏ​ഴ് ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ലോ​ക സി​നി​മാ വി​ഭാ​ഗ​ത്തി​ൽ 63 സി​നി​മ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര മേ​ള​ക​ളി​ൽ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ 13 ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ ഫെ​സ്റ്റി​വ​ൽ ഫേ​വ​റി​റ്റ്സ് മ​റ്റൊ​രു ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. അ​ർ​മേ​നി​യ​ൻ സി​നി​മാ ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി ഏ​ഴ് ചി​ത്ര​ങ്ങ​ൾ ക​ൺ​ട്രി ഫോ​ക്ക​സ് വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

ദ​ക്ഷി​ണ കൊ​റി​യ​ൻ സം​വി​ധാ​യ​ക​ൻ ഹോ​ങ് സാ​ങ് സൂ, ​സി​നി​മ​യി​ൽ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ന​ടി ഷ​ബാ​ന ആ​സ്മി, ഛായാ​ഗ്രാ​ഹ​ക​ൻ മ​ധു അ​മ്പാ​ട്ട് എ​ന്നി​വ​രു​ടെ റെ​ട്രോ​സ്പെ​ക്റ്റീ​വ്, 'ദ ​ഫീ​മേ​ൽ ഗെ​യ്സ്' എ​ന്ന പേ​രി​ൽ വ​നി​താ സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളു​ടെ പാ​ക്കേ​ജ്, ലാ​റ്റി​ന​മേ​രി​ക്ക​ൻ സി​നി​മ​ക​ളു​ടെ പാ​ക്കേ​ജ്, ക​ലൈ​ഡോ​സ്‌​കോ​പ്പ്, മി​ഡ്നൈ​റ്റ് സി​നി​മ, ആ​നി​മേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി പു​ന​രു​ദ്ധ​രി​ച്ച ര​ണ്ടു ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള റീ​സ്റ്റോ​ർ​ഡ് ക്ളാ​സി​ക്സ് എ​ന്നി​വ മേ​ള​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. പി. ​ഭാ​സ്‌​ക​ര​ൻ, പാ​റ​പ്പു​റ​ത്ത്, തോ​പ്പി​ൽ​ഭാ​സി എ​ന്നീ പ്ര​തി​ഭ​ക​ളു​ടെ ജ​ന്മ​ശ​താ​ബ്ദി​യോ​ട​നു​ബ​ന്ധി​ച്ച് 'ലി​റ്റ​റ​റി ട്രി​ബ്യൂ​ട്ട്' വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും.