അ​കാ​ല​ത്തി​ൽ അ​ന്ത​രി​ച്ച സ​ഹോ​ദ​ര​ൻ ഷെ​ൽ​ജു​വി​നെ​ക്കു​റി​ച്ച് ന​ട​ൻ ബൈ​ജു എ​ഴു​പു​ന്ന. ഷെ​ൽ​ജു​വി​ന് കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു​വെ​ന്നും മ​ദ്യ​പാ​നം, പു​ക​വ​ലി തു​ട​ങ്ങി​യ ദു​ശീ​ല​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ബൈ​ജു പ​റ​ഞ്ഞു.

ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച അ​നു​ജ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ജീ​വ​നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ര​ക്ഷ​പെ​ടു​ത്താ​നാ​യി​ല്ല എ​ന്നും ബൈ​ജു പ​റ​ഞ്ഞു.

""ക​ഴി​ഞ്ഞ ദി​വ​സം ഷെ​ൽ​ജു​വി​ന്‍റെ വെ​ഡിം​ഗ് ആ​നി​വേ​ഴ്സ​റി ആ​യി​രു​ന്നു. ഞാ​ൻ ഉ​ച്ച​യ്ക്ക് അ​വ​നെ വി​ളി​ച്ചി​രു​ന്നു. അ​വ​ന്‍റെ കാ​റു​മാ​യി​ട്ടാ​ണ് ഞാ​ൻ പോ​യ​ത്. ഇ​ടു​ക്കി​ക്കു പോ​കു​ന്ന യാ​ത്ര​യി​ൽ തൊ​ടു​പു​ഴ എ​ത്തി​യ​പ്പോ​ൾ ഷെ​ൽ​ജു​വി​ന് ഒ​ട്ടും സു​ഖ​മി​ല്ലാ​തെ വ​ന്നു എ​ന്ന് അ​റി​ഞ്ഞു. അ​വ​ന് അ​ന​ക്കം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​പ്പോ​ൾ ത​ന്നെ ലേ​ക്ക്ഷോ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പ​ക്ഷേ ന​മ്മു​ടെ റോ​ഡി​ന്‍റെ അ​വ​സ്ഥ കാ​ര​ണം എ​ത്തി​ക്കാ​ൻ കു​റ​ച്ചു വൈ​കി. അ​വി​ടെ ചെ​ന്നി​ട്ട് അ​വ​ർ ഒ​രു ഇ​രു​പ​തു മി​നി​റ്റോ​ളം ശ്ര​മി​ച്ചു.

ആ​രോ​ഗ്യം ന​ന്നാ​യി നോ​ക്കു​ന്ന ആ​ളാ​ണ്. മ​ദ്യ​പി​ക്കി​ല്ല, പു​ക​വ​ലി​ക്കി​ല്ല, ദു​ശീ​ല​ങ്ങ​ൾ ഒ​ന്നും ഇ​ല്ല. എ​ല്ലാ ദി​വ​സ​വും വ​ർ​ക്ക്ഔ​ട്ട് ഒ​ക്കെ ചെ​യ്യും. ശ​രീ​രം ന​ന്നാ​യി നോ​ക്കു​ന്ന ഒ​രാ​ളാ​ണ്. അ​വ​നു ഇ​പ്പോ 49 വ​യ​സാ​യി. ദൈ​വം വി​ളി​ച്ചാ​ൽ ആ​രോ​ഗ്യ​മു​ണ്ടെ​ന്നോ സ​മ​യ​മെ​ന്നോ ഒ​ന്നും ഇ​ല്ല, ദൈ​വ​ത്തി​നു ഇ​ഷ്ട​മു​ള്ള​വ​രെ വേ​ഗം വി​ളി​ക്കും. അ​വ​ൻ എ​ന്‍റെ മ​മ്മി​യു​ടെ അ​ടു​ത്തേ​ക്ക് പോ​യി.

ര​ണ്ട് മാ​സ​ത്തി​നു മു​ൻ​പ് ഒ​രു പ​നി വ​ന്നി​രു​ന്നു. അ​ന്ന് കു​റ​ച്ചു ദി​വ​സം ആ​ശു​പ​ത്രി​യി​ൽ ആ​യി​രു​ന്നു. അ​തി​നു ശേ​ഷം അ​വ​നു ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. പ്ര​ഷ​റും കൊ​ള​സ്ട്രോ​ളും ഷു​ഗ​റും ഇ​ട​യ്ക്കി​ടെ നോ​ക്കാ​റു​ണ്ടാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച് പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഭാ​ര്യ വി​ചാ​രി​ച്ച​ത് ഷു​ഗ​ർ കു​റ​ഞ്ഞ​താ​ണ് എ​ന്നാ​ണ്. പ​ക്ഷേ അ​തൊ​രു കാ​ർ​ഡി​യാ​ക് അ​റ​സ്റ്റ് ആ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ പ​ൾ​സ് ഉ​ണ്ടാ​യി​രു​ന്നു, പ​ക്ഷേ ശ്ര​മി​ച്ചി​ട്ടും തി​രി​ച്ചു പി​ടി​ക്കാ​ൻ പ​റ്റി​യി​ല്ല. സ​മ​യ​മാ​കു​മ്പോ​ൾ എ​ല്ലാ​വ​രും പോ​യെ പ​റ്റൂ. ഞാ​ൻ സി​നി​മ​യു​മാ​യി ന​ട​ക്കു​മ്പോ​ൾ അ​വ​നാ​ണ് വീ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ നോ​ക്കി​യി​രു​ന്ന​ത്. ബൈ​ജു പ​റ​ഞ്ഞു.

അ​നു​ജ​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​നു ശേ​ഷം ടോ​ക്സ് ലെ​റ്റ് മി ​ടോ​ക് എ​ന്ന ചാ​ന​ലി​നോ​ടു സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ബൈ​ജു​വി​ന്‍റെ പ്ര​തി​ക​ര​ണം.