വിവാഹം അടുത്തു; തിരുപ്പതിയിൽ ദർശനം നടത്തി കീർത്തി സുരേഷും കുടുംബവും
Friday, November 29, 2024 3:43 PM IST
വിവാഹത്തിന് മുന്നോടിയായി തിരുപ്പതിയിൽ ക്ഷേത്രദർശനം നടത്തി നടി കീർത്തി സുരേഷും കുടുംബവും. ഇന്ന് രാവിലെയാണ് താരം അച്ഛൻ സുരേഷിനും അമ്മ മേനകയ്ക്കും സഹോദരി രേവതിക്കുമൊപ്പം ക്ഷേത്രത്തിലെത്തിയത്.
ബാല്യകാല സുഹൃത്ത് ആന്റണി തട്ടിലാണ് കീർത്തിയുടെ പ്രതിശ്രുത വരൻ. അടുത്ത മാസം ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം നടക്കുക. കൊച്ചിയിലും തിരുവനന്തപുരത്തും ചെന്നൈയിലും വിവാഹ റിസപ്ഷൻ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
നിർമാതാവ് സുരേഷ് കുമാറിന്റെ മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. സിനിമയിൽ അമ്മയുടെ വഴി തിരഞ്ഞെടുത്ത കീർത്തിയുടെ അരങ്ങേറ്റ ചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയായിരുന്നു.