സംഗീത സംവിധായകന് സുഷിന് ശ്യാം വിവാഹിതനായി. അൻവർ റഷീദിന്റെ സംവിധാന സഹായിയും ഗായികയുമായ ഉത്തര കൃഷ്ണയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, പാർവതി, കാളിദാസ്, ശ്യാം പുഷ്കരൻ, ഉണ്ണിമായ പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം.
നേരത്തെ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന് തന്റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. നടി പാർവതി ജയറാമിന്റെ സഹോദരീ പുത്രിയാണ് ഉത്തര.
ബോഗയ്ന്‍വില്ല എന്ന അമല്‍ നീരദ് ചിത്രത്തിനാണ് സുഷിന് അവസാനം സംഗീതം നല്‍കിയത്. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുമെന്ന് ഒരു അഭിമുഖത്തില്‍ സുഷിന് വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.