ബിഗ് ബജറ്റ് ചിത്രം എംപുരാനിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ ലുക്ക് പുറത്ത്. മോഹൻലാൽ അവതരിപ്പിക്കുന്ന അബ്റാം ഖുറേഷിയുടെ വലംകൈ ആയ സയീദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എംപറേഴ്സ് ജനറൽ എന്ന വിശേഷണത്തോടെയാണ് പൃഥ്വിയുടെ പോസ്റ്റർ മോഹൻലാൽ അവതരിപ്പിച്ചത്.
മുരളി ഗോപിയുടെ രചനയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജയും ആശിർവാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവീനോ തോമസ് എന്നിവർക്കൊപ്പം ലൂസിഫറിലെ അഭിനേതാക്കളുമുണ്ട്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.