വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​നു തു​ട​ക്ക​മാ​യി
Tuesday, October 15, 2024 10:33 AM IST
ത​മി​ഴ് സി​നി​മ​ക​ളി​ൽ നി​ന്നും മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന പു​തി​യ സം​വി​ധാ​യ​ക​നാ​ണ് കൊ​മ്പ​യ്യ. നി​ര​വ​ധി ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ൽ സ​ഹ സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന കൊ​ന്പ​യ്യ ആ​ദ്യ​മാ​യി സ്വ​ത​ന്ത്ര സം​വി​ധാ‌​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ന് തു​ട​ക്ക​മാ​യി. വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ശ്രീ ​വ​ന്ദ് ക്രി​യേ​ഷ​ൻ​സാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ഈ ​ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ൺ ക​ർ​മ്മ​വും ഞാ​യ​റാ​ഴ്ച്ച കൊ​ച്ചി​യി​ലെ ഇ​ട​പ്പ​ള്ളി അ​ഞ്ചു​മ​ന ദേ​വീ ക്ഷേ​ത്ര​ത്തി​ൽ വ​ച്ചു​ന​ട​ന്നു. സം​വി​ധാ​യ​ക​ൻ കൊ​മ്പ​യ്യ ആ​ദ്യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു കൊ​ണ്ടാ​ണ് തു​ട​ക്ക​മി​ട്ട​ത്.

തു​ട​ർ​ന്ന് ന​ട​ൻ മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി സ്വി​ച്ചോ​ൺ​ക​ർ​മ്മ​വും നി​ർ​വ​ഹി​ച്ചു. വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും, നാ​യി​ക അ​ഷി​കാ അ​ശോ​ക​നും പ​ങ്കെ​ടു​ത്ത ആ​ദ്യ രം​ഗ​വും ചി​ത്രീ​ക​രി​ച്ചു. സ​മ്പ​ന്ന​നാ​യ ഒ​രു യു​വാ​വി​ന്‍റെ ജീ​വി​ത​വും, വെ​റും സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു യു​വാ​വി​ന്‍റെ ജീ​വി​ത​വു​മാ​ണ് തി​ക​ഞ്ഞ ന​ർ​മ്മ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സ​മ്പ​ന്ന​നെ വി​ഷ്ണു ഉ​ണ്ണി കൃ​ഷ്ണ​നും സാ​ധാ​ര​ണ​ക്കാ​ര​നാ​യ യു​വാ​വി​നെ പു​തു​മു​ഖം ശി​വാ​ന​ന്ദും അ​വ​ത​രി​പ്പി​ക്കു​ന്നു. പാ​ഷാ​ണം ഷാ​ജി​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​റ്റ​ഭി​നേ​താ​ക്ക​ളു​ടെ നി​ർ​ണ​യം പൂ​ർ​ത്തി​യാ​യി വ​രു​ന്നു. തി​ര​ക്ക​ഥ - കൊ​മ്പ​യ്യ. സം​ഭാ​ഷ​ണം - ശ്യാം. ​പി.​വി.

ഛായാ​ഗ്ര​ഹ​ണം -ഷെ​ന്‍റോ വി. ​ആ​ന്‍റോ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ -ശ​ശി​കു​മാ​ർ ഒ​റ്റ​പ്പാ​ലം, ന​വം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ പാ​ല​ക്കാ​ട്ട് ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പാ​ല​ക്കാ​ട്ടും കൊ​ച്ചി​യി​ലു​മാ​യി പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.