ഒ​രു വ​ട​ക്ക​ൻ തേ​രോ​ട്ട​ത്തി​ൽ മ​ക്ക​ൾ സം​ഗ​മം; ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ പു​തി‌​യ ചി​ത്രം
Tuesday, October 15, 2024 9:25 AM IST
പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​രാ​യ ബേ​ണി ഇ​ഗ്നേ​ഷ്യ​സി​ലെ ബേ​ണി​യു​ടെ മ​ക​ൻ ടാ​ൻ​സ​നും പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ൻ വ​സു​ദേ​വ് കൃ​ഷ്ണ​യും ആ​ദ്യ​മാ​യി സം​ഗീ​ത രം​ഗ​ത്ത് അ​വ​ര​വ​രു​ടെ മേ​ഖ​ല​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു.

നി​ത്യ​ഹ​രി​ത നാ​യ​ക​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ധ്യാ​ൻ ശ്രീ​നി​വാ​സ​നെ നാ​യ​ക​നാ​ക്കി ബി​നു​ൻ രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു വ​ട​ക്ക​ൻ തേ​രോ​ട്ടം എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് പ്ര​ശ​സ്ത​രാ​യ ര​ണ്ട് പേ​രു​ടെ പു​തു ത​ല​മു​റ ഒ​ന്നി​ക്കു​ന്ന​ത്.

കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ബേ​ണി​യും മ​ക​ൻ ടാ​ൻ​സ​നും ചേ​ർ​ന്ന് സം​ഗീ​തം പ​ക​ർ​ന്ന ഗാ​നം വ​സു​ദേ​വ് കൃ​ഷ്ണ​യാ​ണ് ആ​ല​പി​ച്ച​ത്. എ​റ​ണാ​കു​ളം മൈ ​സ്റ്റു​ഡി​യോ​യി​ൽ വ​ച്ചാ​ണ് ഗാ​നം റെ​ക്കോ​ർ​ഡ് ചെ​യ്ത​ത്.

റെ​ക്കോ​ര്‍​ഡിം​ഗി​ന് മു​ന്‍​പ് ഒ​രു വ​ട​ക്ക​ൻ തേ​രോ​ട്ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​റും റി​ലീ​സ് ചെ​യ്തു. ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ബി​ടെ​ക് ബി​രു​ദ​ത്തി​നു ശേ​ഷം ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യി മാ​റി​യ ന​ന്ദ​ൻ നാ​രാ​യ​ണ​ൻ എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ ആ​ണ് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ധ്യാ​നി​നെ കൂ​ടാ​തെ തെ​ന്നി​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ആ​ന​ന്ദ്, രാ​ജ് ക​പൂ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു.

പു​തു മു​ഖ നാ​യി​ക​യാ​യി ദി​ൽ​ന രാ​മ​കൃ​ഷ്ണ​നോ​ടൊ​പ്പം മാ​ള​വി​ക മേ​നോ​നും എ​ത്തു​ന്നു. കൂ​ടാ​തെ സു​ധീ​ർ പ​റ​വൂ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, വി​ജ​യ​കു​മാ​ർ, സ​ലിം ഹ​സ​ൻ, ദി​ലീ​പ് മേ​നോ​ൻ, കോ​ഴി​ക്കോ​ട് നാ​രാ​യ​ണ​ൻ നാ​യ​ർ, രാ​ജേ​ഷ് കേ​ശ​വ്, ജി​ബി​ൻ, ദി​നേ​ശ് പ​ണി​ക്ക​ർ, സോ​ഹ​ൻ സീ​നു​ലാ​ൽ, കി​ര​ൺ കു​മാ​ർ, ബോ​സ് സോ​പാ​നം, ക​ലേ​ഷ്, ജ​യ് വി​ഷ്ണു, ജെ​യി​ൻ, മ​ൻ​സു മാ​ധ​വ, അ​രു​ൺ പു​ന​ലൂ​ർ, ക​ല സു​ബ്ര​ഹ്മ​ണ്യം, അം​ബി​ക മോ​ഹ​ൻ, പ്രി​യ ശ്രീ​ജി​ത്ത്, ഗീ​തു നാ​യ​ർ, സ​ബി​ത, കൃ​ഷ്ണ​വേ​ണി, അ​ർ​ച്ച​ന, വി​ദ്യ, അ​നി​ല, ത​നു ദേ​വി എ​ന്നി​വ​ർ​ക്കൊ​പ്പം മ​റ്റു നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

ഓ​പ്പ​ൺ ആ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ന​വാ​ഗ​ത​നാ​യ സ​നു അ​ശോ​ക് എ​ഴു​തു​ന്നു. പ​വി കെ. ​പ​വ​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. കോ ​പ്രൊ​ഡ്യൂ​സേ​ഴ്സ് സു​ര്യ എ​സ്. സു​ബാ​ഷ്, ജോ​ബി​ൻ വ​ർ​ഗീ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ് സ​നൂ​പ് എ​സ്., സു​നി​ൽ നാ​യ​ർ, ദി​നേ​ശ് കു​മാ​ർ, സു​രേ​ഷ് കു​മാ​ർ, ബാ​ബു​ലാ​ൽ, പ്രൊ​ജ​ക്ട് ഹെ​ഡ് മോ​ഹ​ൻ (അ​മൃ​ത), എ​ഡി​റ്റിം​ഗ് ജി​തി​ൻ ഡി.​കെ.,

ക​ലാ സം​വി​ധാ​നം ബോ​ബ​ൻ, ഗാ​ന​ര​ച​ന കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി, ഹ​സീ​ന എ​സ്. കാ​നം, ഗാ​യ​ക​ർ ഹ​രി​ശ​ങ്ക​ർ, വ​സു​ദേ​വ് കൃ​ഷ്ണ, നി​ത്യാ മാ​മ​ൻ, ശ്രീ​ജ ദി​നേ​ശ്, ബാ​ക്ക് ഗ്രൗ​ണ്ട് സ്കോ​ർ ന​വ​നീ​ത്, സൗ​ണ്ട് ഡി​സൈ​ൻ സി​നോ​യ് ജോ​സ​ഫ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ എ​സാ കെ. ​എ​സ്ത​പ്പാ​ൻ, ക​ള​റി​സ്റ്റ് സി.​പി. ര​മേ​ശ്, മേ​ക്ക​പ്പ് സി​നൂ​പ് രാ​ജ്,

കോ​സ്റ്റ്യൂം​സ് സൂ​ര്യ ശേ​ഖ​ർ, സ്റ്റി​ൽ​സ് ഷു​ക്കു പു​ളി​പ്പ​റ​മ്പി​ൽ, ഡി​സൈ​ന​ർ അ​മ​ൽ രാ​ജു, സ്റ്റു​ഡി​യോ ഏ​രീ​സ് വി​സ്മ​യാ​സ് മാ​ക്സ്, സൗ​ണ്ട് റെ​ക്കോ​ർ​ഡി​സ്റ്റ് ഫ്രാ​ൻ​സി​സ് സി. ​ഡേ​വി​ഡ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ വി​ഷ്ണു ച​ന്ദ്ര​ൻ, വി​ത​ര​ണം ഡ്രീം ​ബി​ഗ് ഫി​ലിം​സ്, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.