മു​ൻ ഭാ​ര്യ​യു​ടെ പ​രാ​തി: ന​ട​ൻ ബാ​ല അ​റ​സ്റ്റി​ൽ
Monday, October 14, 2024 9:09 AM IST
മു​ന്‍ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ ന​ട​ൻ ബാ​ല​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ​യും മ​ക​ളെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ക​ട​വ​ന്ത്ര പോ​ലീ​സാ​ണ് ന​ട​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

മ​ക​ളെ​യും ത​ന്നെ​യും പി​ന്തു​ട​ര്‍​ന്ന് ശ​ല്യം ചെ​യ്‌​തെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്. ന​ട​നെ​തി​രേ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം ജാ​മ്യ​മി​ല്ലാ കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ബാ​ല​യെ ഇ​ട​പ്പ​ള്ളി​യി​ലെ ഫ്ലാ​റ്റി​ല്‍ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​പ്പോ​ള്‍ ക​ട​വ​ന്ത്ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് ബാ​ല​യെ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ല​യും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലു​ള്ള​ത്. ചോ​ദ്യം ചെ​യ്യ​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വൈ​കി​ട്ടോ​ടെ ബാ​ല​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

മു​ന്‍ ഭാ​ര്യ​യു​ടെ പ​രാ​തി ഏ​റെ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബ​ന്ധം വേ​ര്‍​പെ​ടു​ത്തി​യ ശേ​ഷ​വും അ​വ​രെ​യും മ​ക​ളെ​യും പി​ന്തു​ട​ര്‍​ന്ന് ശ​ല്യം ചെ​യ്തു എ​ന്ന​താ​ണ് പ​രാ​തി. ഈ ​വി​ഷ​യ​ത്തി​ല്‍ മ​ക​ള്‍ ത​ന്നെ പ​ര​സ്യ​മാ​യി ബാ​ല​യ്‌​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ സൗ​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ കേ​സ് അ​ങ്ങോ​ട്ടേ​ക്ക് കൈ​മാ​റാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.