വ​യ​ല​ൻ​സി​ന്‍റെ രൂ​ക്ഷ​ഭാ​വം; ഉ​ണ്ണി മു​കു​ന്ദ​ന് വി​ല്ല​നാ​യി ജ​ഗ​ദീ​ഷ്; മാ​ർ​ക്കോ ടീ​സ​ർ
Monday, October 14, 2024 8:59 AM IST
മ​ല​യാ​ള​ത്തി​ലെ ത​ന്നെ മോ​സ്റ്റ് വ​യ​ല​ന്‍റ് ഫി​ലിം എ​ന്ന ലേ​ബ​ലി​ൽ എ​ത്തു​ന്ന ‘മാ​ർ​ക്കോ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഗം​ഭീ​ര ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ഉ​ണ്ണി മു​കു​ന്ദ​നെ നാ​യ​ക​നാ​ക്കി ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ഉ​ണ്ണി മു​കു​ന്ദ​ൻ ഫി​ലിം​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ത്ര​സി​പ്പി​ക്കു​ന്ന ടീ​സ​ർ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്.

മി​ക​ച്ച ക്വാ​ളി​റ്റി​യി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലാ​യി​രി​ക്കും മാ​ർ​ക്കോ എ​ത്തു​ന്ന​തെ​ന്ന സൂ​ച​ന ന​ൽ​കു​ന്നു​ണ്ട് ടീ​സ​ർ. ഇ​തു​വ​രെ കാ​ണാ​ത്ത വേ​ഷ​പ്പ​ക​ർ​ച്ച​യി​ൽ എ​ല്ലാം തി​ക​ഞ്ഞൊ​രു ഗ്യാം​ഗ്സ്റ്റ​ർ ലു​ക്കി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ടീ​സ​റി​ലു​ള്ള​ത്.



ന​ട​ൻ ജ​ഗ​ദീ​ഷി​ന്‍റേ​യും അ​സാ​ധ്യ​മാ​യ അ​ഭി​ന​യ​മു​ഹൂ​ർ​ത്ത​ങ്ങ​ള്‍ സി​നി​മ​യി​ലു​ണ്ടാ​കു​മെ​ന്നും സൂ​ച​ന ടീ​സ​റി​ൽ നി​ന്ന് മ​ന​സി​ലാ​ക്കാ​നാ​കു​ന്നു​ണ്ട്. മി​ക​വു​റ്റ വി​ഷ്വ​ൽ​സും സി​ര​ക​ളി​ൽ ക​യ​റു​ന്ന സം​ഗീ​ത​വും മാ​സ് രം​ഗ​ങ്ങ​ളും ടീ​സ​റി​ൽ ഉ​ൾ​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. ചി​ത്രം ക്രി​സ്മ​സ് റി​ലീ​സാ​യാ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്താ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​തും ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് ത​ന്നെ​യാ​ണ്. നി​ർ​മി​ക്കു​ന്ന ആ​ദ്യ സി​നി​മ ത​ന്നെ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ നി‍​ർ​മാ​ണ ക​മ്പ​നി കൂ​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​തോ​ടെ ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്.

മ​ല​യാ​ളം ഇ​തു​വ​രെ കാ​ണാ​ത്ത വ​യ​ല​ൻ​സ് രം​ഗ​ങ്ങ​ളും ഹെ​വി മാ​സ് ആ​ക്ഷ​നു​മാ​യി 'മാ​ർ​ക്കോ' 5 ഭാ​ഷ​ക​ളി​ലാ​ണ് റി​ലീ​സി​നാ​യി ഒ​രു​ങ്ങു​ന്ന​ത്. ആ​ക്ഷ​ന് വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കി സം​വി​ധാ​യ​ക​ൻ ഹ​നീ​ഫ് അ​ദേ​നി ഒ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മ​യി​ലെ സം​ഘ​ട്ട​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് പ്ര​മു​ഖ ആ​ക്‌​ഷ​ൻ ഡ​യ​റ​ക്ട​ർ ക​ലൈ കിം​ഗ്സ്റ്റ​ണാ​ണ്.

ചി​ത്ര​ത്തി​നാ​യി ഏ​ഴോ​ളം ഫൈ​റ്റ് സീ​ക്വ​ൻ​സു​ക​ളാ​ണ് ക​ലൈ കിം​ഗ്സ്റ്റ​ൺ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ടെ ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫി നി​ർ​വ​ഹി​ച്ച ക​ലൈ കി​ഗ്സ്റ്റ​ണ്‍ ഒ​രു കം​പ്ലീ​റ്റ്‌ ആ​ക്ഷ​ൻ ചി​ത്ര​ത്തി​ന്‍റെ ഫൈ​റ്റ് മാ​സ്റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

കെ.​ജി.​എ​ഫ്, സ​ലാ​ർ എ​ന്നീ ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ങ്ങ​ളു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വി ബ​സ്രൂ​ർ സം​ഗീ​തം പ​ക​രു​ന്ന ആ​ദ്യ മ​ല​യാ​ള സി​നി​മ എ​ന്ന സ​വി​ശേ​ഷ​ത​യും ചി​ത്ര​ത്തി​നു​ണ്ട്.

ഉ​ണ്ണി മു​കു​ന്ദ​നോ​ടൊ​പ്പം സി​ദ്ദീ​ഖ്, ജ​ഗ​ദീ​ഷ്, ആ​ൻ​സ​ൺ പോ​ൾ, ക​ബീ​ർ ദു​ഹാ​ൻ​സിം​ഗ് (ട​ർ​ബോ ഫെ​യിം), അ​ഭി​മ​ന്യു തി​ല​ക​ൻ, യു​ക്തി ത​രേ​ജ തു​ട​ങ്ങി​യ​വ​രും ഒ​ട്ടേ​റെ പു​തു​മു​ഖ താ​ര​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ലെ നാ​യി​ക ക​ഥാ​പാ​ത്ര​വും മ​റ്റ് സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളും ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​സീ​വ്-​വ​യ​ല​ൻ​സ് ചി​ത്രം എ​ന്ന ലേ​ബ​ലോ​ടെ എ​ത്തു​ന്ന ചി​ത്രം ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ആ​ദ്യ നി​ർ​മാ​ണ സം​രം​ഭ​മാ​ണ്. മി​ഖാ​യേ​ൽ സി​നി​മ​യു​ടെ സ്പി​ൻ​ഓ​ഫാ​യെ​ത്തു​ന്ന മാ​ർ​ക്കോ​യു​ടെ നി​ർ​മാ​ണ​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്രൊ​ഡ്യൂ​സ​ർ എ​ന്ന പ​ദ​വി​യാ​ണ് ഷെ​രീ​ഫ് ഇ​തി​നോ​ട​കം സ്വ​ന്ത​മാ​ക്കി​രി​ക്കു​ന്ന​ത്. ചി​ത്രം ഇ​പ്പോ​ൾ പോ​സ്റ്റ്-​പ്രൊ​ഡ​ക്‌​ഷ​ൻ സ്റ്റേ​ജി​ലാ​ണ്.

ഛായാ​ഗ്ര​ഹ​ണം: ച​ന്ദ്രു സെ​ൽ​വ​രാ​ജ്, ചി​ത്ര​സം​യോ​ജ​നം: ഷ​മീ​ർ മു​ഹ​മ്മ​ദ്, സൗ​ണ്ട് ഡി​സൈ​ൻ: സ​പ്ത റെ​ക്കോ​ർ​ഡ്സ്, ഓ​ഡി​യോ​ഗ്ര​ഫി: രാ​ജ​കൃ​ഷ്ണ​ൻ എം.​ആ​ർ., ക​ലാ​സം​വി​ധാ​നം: സു​നി​ൽ ദാ​സ്, മേ​ക്ക​പ്പ്: സു​ധി സു​രേ​ന്ദ്ര​ൻ, കോ​സ്റ്റ്യും&​ഡി​സൈ​ൻ: ധ​ന്യാ ബാ​ല​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: സ്യ​മ​ന്ത​ക് പ്ര​ദീ​പ്, സ​ഹ നി​ർ​മ്മാ​താ​വ്: അ​ബ്ദു​ൾ ഗ​ദാ​ഫ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.