ത്രി​ല്ല​ർ മൂ​ഡി​ൽ ബോ​ഗ​യ്ൻ​വി​ല്ല; ട്രെ​യി​ല​ർ പു​റ​ത്ത്
Friday, October 11, 2024 5:44 PM IST
കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, ജ്യോ​തി​ർ​മ​യി എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​മ​ൽ നീ​ര​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന "ബോ​ഗ​യ്ൻ​വി​ല്ല' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ത്രി​ല്ല​ർ മൂ​ഡി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​റും ആ​കാം​ഷ നി​റ​യ്ക്കു​ന്ന​ത്.

ആ​ദ്യ​മാ​യാ​ണ് അ​മ​ൽ നീ​ര​ദ് ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്. ഷ​റ​ഫു​ദ്ദീ​ൻ, വീ​ണ ന​ന്ദ​കു​മാ​ർ, ശ്രി​ന്ദ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്. ന​വാ​ഗ​ത​നാ​യ ലാ​ജോ ജോ​സി​നൊ​പ്പം സം​വി​ധാ​യ​ക​ൻ കൂ​ടി ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന.



അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​ക്ഷ​ൻ​സ്, ഉ​ദ​യ പി​ക്ചേ​ഴ്സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ജ്യോ​തി​ർ​മ​യി​യും കു​ഞ്ചാ​ക്കോ ബോ​ബ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. ആ​ന​ന്ദ് സി. ​ച​ന്ദ്ര​നാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ർ​ഷ​നും പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ ജോ​സ​ഫ് നെ​ല്ലി​ക്ക​ലും നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.