റോ​ഷ​ൻ മാ​ത്യു, ദി​ലീ​ഷ് പോ​ത്ത​ൻ, ഷാ​ഹി ക​ബീ​ർ ചി​ത്രം പൂ​ർ​ത്തി​യാ​യി
Wednesday, October 9, 2024 3:02 PM IST
റോ​ഷ​ൻ മാ​ത്യു,ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​ഹി ക​ബീ​ർ തി​ര​ക്ക​ഥ യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ക​ണ്ണൂ​ർ ഇ​രി​ട്ടി​യി​ൽ പൂ​ർ​ത്തി​യാ​യി. ഫെ​സ്റ്റി​വ​ൽ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സം​വി​ധാ​യ​ക​ൻ ര​തീ​ഷ് അ​മ്പാ​ട്ട്, ര​ഞ്ജി​ത്ത് ഇ.​വി.​എം, ജോ​ജോ ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന പേ​രി​ടാ​ത്ത ഈ ​ചി​ത്രം ഡ്രാ​മ-​ത്രി​ല്ല​ർ ജോ​ണ​റി​ലാ​ണ് ഒ​രു​ക്കു​ന്ന​ത്.

ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജീ​വി​ത​ത്തി​ലൂ​ടെ ക​ഥ പ​റ​ഞ്ഞു പോ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ 80 ശ​ത​മാ​ന​വും രാ​ത്രി​യി​ലാ​ണ് ചി​ത്രീ​ക​രി​ച്ച​ത്. ഏ​റെ ശ്ര​ദ്ധേ​യ​മാ​യ "ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ' എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഷാ​ഹി ക​ബീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സു​ധി കോ​പ്പ, അ​രു​ണ്‍ ചെ​റു​കാ​വി​ല്‍, ല​ക്ഷ്മി മേ​നോ​ൻ, ക്രി​ഷാ കു​റു​പ്പ്, ന​ന്ദ​നു​ണ്ണി തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

മ​നേ​ഷ് മാ​ധ​വ​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. വി​നാ​യ​ക് ശ​ശി​കു​മാ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക്
അ​നി​ൽ ജോ​ൺ​സ​ൺ സം​ഗീ​തം പ​ക​രു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ - ദീ​ലീ​പ് നാ​ഥ്, എ‍​ഡി​റ്റ​ർ - പ്ര​വീ​ൺ മം​ഗ​ല​ത്ത്, സൗ​ണ്ട് മി​ക്സിം​ഗ് - സി​നോ​യ് ജോ​സ​ഫ്, ചീ​ഫ് അ​സോ​സി​യേ​റ്റ് - ഷെ​ല്ലി സ്രീ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഷെ​ബീ​ർ മ​ല​വ​ട്ട​ത്ത്, വ​സ്ത്രാ​ല​ങ്കാ​രം - ഡി​നോ ഡേ​വീ​സ്, വി​ശാ​ഖ്, മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ, സ്റ്റി​ൽ​സ് - അ​ഭി​ലാ​ഷ് മു​ല്ല​ശേ​രി, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - തോ​ട്ട് സ്റ്റേ​ഷ​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - ശ്രീ​ക്കു​ട്ട​ൻ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - ആ​ദ​ർ​ശ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - തോ​ട്ട് സ്റ്റേ​ഷ​ൻ, പി​ആ​ർ​ഒ - എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.